ചങ്ങനാശ്ശേരി അതിരൂപത

സീറോ മലബാര്‍ സഭയുടെ  ചരിത്രത്തില്‍ ഏറെ പ്രധാന്യമുള്ള അതിരൂപതയാണ് ചങ്ങനാശ്ശേരി അതിരൂപത. 1987  സ്ഥാപിതമായ  കോട്ടയം വികാരിയാത്തു പിന്നീട് ചങ്ങനാശ്ശേരിയിലേക്ക് മാറ്റപ്പെടുകയും ചങ്ങനാശ്ശേരി വികാരിയാത്ത് സ്ഥാപിതമാകുകയും ചെയ്തു. ലിയോ 13-ാമന്‍ മാര്‍പ്പാപ്പയുടെ ‘ക്വാദ്ജാം പ്രിദം’ എന്ന തിരുവെഴുത്ത് വഴിയാണ് കോട്ടയം വികാരിയത്ത് സ്ഥാപിതമായത്. പിന്നീട് ചങ്ങനാശ്ശേരിയിലേക്ക് വികാരിയാത്ത് മാറ്റപ്പെടുകയും, മാര്‍ മാത്യു മാക്കീലിനെ അതിന്റെ ആദ്യവികാരി അപ്പസ്‌തോലിക് ആയി നിയമിക്കുകയും ചെയ്തു. 1923 ല്‍ സീറോ മലബാര്‍ ഹൈയരാര്‍ക്കി സ്ഥാപിതമാകുകയും, മാര്‍ തോമസ്  കുര്യാളശ്ശേരി ചങ്ങനനാശ്ശേരി രൂപതയുടെ ആദ്യമെത്രാന്‍ ആകുകയും ചെയ്തു. കുര്യാളശ്ശേരി  പിതാവിനു ശേഷം രൂപതയെ മാര്‍ ജെയിംസ് കാളാശ്ശേരിയാണ് നയിച്ചത്.  1950  ല്‍ മാര്‍ കാളശ്ശേരി മെത്രാന്റെ പിന്‍ഗാമിയായി  മാര്‍ മാത്യുകാവുകാട്ട്  രൂപതയെ നയിച്ചു. ഇതേ വര്‍ഷം തന്നെയാണ് ചങ്ങനാശ്ശേരി  രൂപതയില്‍ നിന്ന് പാലാ രൂപതയുണ്ടാവുന്നത്. 1956 ജൂലൈ 26 ന് പരിശുദ്ധ പിതാവ് പയസ് 12- ചങ്ങനാശ്ശേരിയെ  അതിരൂപതയായി ഉയര്‍ത്തി.

1969-ല്‍ അഭിവന്ദ്യ കാവുകാട്ടു പിതാവിന്റെ ദേഹവിയോഗത്തോടെ അഭിവന്ദ്യ മാര്‍ ആന്റണി പടിയറ പിതാവ് അതിരൂപതാധ്യക്ഷനായി. 1977 -ല്‍ പരിശുദ്ധ പിതാവ് പോള്‍ ആറാമന്റെ ‘നോസ് ബിയേത്തി പേട്രി’ എന്ന തിരുവെഴുത്തു വഴി ചങ്ങനാശ്ശേരി അതിരൂപത വീണ്ടും വിഭജിക്കപ്പെട്ട്, കാഞ്ഞിരപ്പള്ളി രൂപത സ്ഥാപിതമായി.

1985 -അഭിവന്ദ്യ  പടിയറ പിതാവ് എറണാകുളം അതിരൂപതയുടെ മെത്രാപ്പൊലീത്തായായി  നിയമിതനായപ്പോള്‍ മാര്‍ ജോസഫ് പൗവ്വത്തിലിനെ ചങ്ങനാശ്ശേരി അതിരൂപതയുടെ മെത്രാപ്പോലീത്തയായി പരിശുദ്ധ പിതാവ് ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ നിയമിച്ചു. നീണ്ട 22 വര്‍ഷത്തെ മേല്‍പ്പട്ട ശുശ്രൂഷയ്ക്കു ശേഷം 2007-ല്‍ പൗവ്വത്തില്‍ മെത്രാപ്പോലീത്ത റിട്ടയര്‍ ചെയ്തു. 2007-മുതല്‍ അതിരൂപതയെ നയിച്ചുകൊണ്ടിരുന്നത് മാര്‍ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്തയാണ്.

സാമൂഹിക സേവനരംഗത്ത്, പ്രത്യേകിച്ച് വിദ്യാഭ്യാസ, ആതുരശുശ്രൂഷാ രംഗത്ത് നിരവധി  സംരംഭങ്ങള്‍ക്ക്  തുടക്കം  കുറിക്കാന്‍ ചങ്ങനാശ്ശേരി അതിരൂപതയ്ക്കായിട്ടുണ്ട്. 208 ഇടവകകളും 69 സ്റ്റേഷന്‍ പള്ളികളും ഉള്ള ഈ അതിരൂപതയില്‍ 462 ഇടവക  വൈദികരുണ്ട്.  നിരവധി  സന്യസ്ത സഭകളുടെ ഈറ്റില്ലമാണ് ചങ്ങനാശ്ശേരി അതിരൂപത.

Syro-Malabar Catholic Archeparchy of Changanassery
Aramanapady, Changanassery,
Kottayam, Kerala 686101
Phone: 0481  241 1820

http://www.archdiocesechanganacherry.org/

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.