സഭ ഇതുവരെ തിരഞ്ഞെടുത്തതിൽ വച്ച് ഏറ്റവും പ്രായം കൂടിയ മാർപാപ്പ ആരായിരുന്നു?

പ്രാർഥനയോടെയാണ് ലോകം പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവിനെ നോക്കിക്കാണുന്നത്. ആരായിരിക്കും വി. പത്രോസിന്റെ പിൻഗാമി എന്ന ആകാംഷയുണ്ട് എല്ലാവർക്കും. എന്നാൽ തിരഞ്ഞെടുക്കപ്പെട്ടവരിൽ ഏറ്റവും പ്രായം കൂടിയ മാർപാപ്പ ആരായിരുന്നു എന്നറിയാമോ? അടുത്ത കാലത്ത് വോട്ടെടുപ്പ് റൗണ്ടുകൾക്ക് ശേഷം സിസ്റ്റൈൻ ചാപ്പലിൽ നിന്ന് ഉയർന്നുവന്ന ഏറ്റവും പ്രായം കൂടിയ മൂന്ന് മാർപാപ്പാമാരാണ് ബെനഡിക്ട് പതിനാറാമൻ (78), ഫ്രാൻസിസ് (76), ജോൺ ഇരുപത്തിമൂന്നാമൻ (76) എന്നിവർ. 1846-ൽ തിരഞ്ഞെടുക്കപ്പെട്ട പയസ് ഒമ്പതാമൻ പാപ്പ ആയിരുന്നു ഏറ്റവും പ്രായം കുറഞ്ഞയാൾ (54). ജോൺ പോൾ രണ്ടാമൻ, മാർപാപ്പ ആയി തിരഞ്ഞെടുക്കപ്പെടുമ്പോൾ അദ്ദേഹത്തിന് 58 വയസ്സായിരുന്നു.

ഇതുവരെയുള്ള മാർപാപ്പമാരിൽ ഏറ്റവും പ്രായം കൂടിയ പാപ്പ ബോണിഫേസ് ആറാമനായിരുന്നു. ബോണിഫേസ് മാർപാപ്പയെ വളരെ കുറച്ചുപേർ മാത്രമേ ഓർമ്മിക്കുന്നുള്ളൂ, അതിന് ഒന്നിലധികം കാരണങ്ങളുണ്ട്. ഒന്നാമതായി, അദ്ദേഹം 896- ൽ കത്തോലിക്കാ സഭയുടെ പോപ്പായിരുന്നു. രണ്ടാമതായി, അദ്ദേഹത്തിന്റെ ഭരണകാലം ഏറ്റവും ചെറിയ കാലഘട്ടമായിരുന്നു. വെറും 15 ദിവസം മാത്രം. 90 വയസ്സുള്ളപ്പോൾ തിരഞ്ഞെടുക്കപ്പെട്ടതിനാൽ, അദ്ദേഹത്തിന്റെ വാർദ്ധക്യസഹജമായ അവസ്ഥയായിരിക്കാം ഇതിന് കാരണം.

896-ൽ റോമൻ വിഭാഗം ഫോർമോസസിന്റെ പിൻഗാമിയായി തിരഞ്ഞെടുത്ത പാപ്പ ആയിരുന്നു അദ്ദേഹം. 898-ൽ ജോൺ ഒമ്പതാമൻ നടത്തിയ റോം കൗൺസിലിൽ അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് അസാധുവായി പ്രഖ്യാപിച്ചു. പതിനഞ്ച് ദിവസത്തെ പോണ്ടിഫിക്കേറ്റിനുശേഷം, അദ്ദേഹം സന്ധിവാതം ബാധിച്ച് മരിച്ചെന്ന് പറയുന്നു. 15 ദിവസത്തെ കാലയളവിനുള്ളിൽ വലിയ തോതിലുള്ള പരിഷ്കാരങ്ങൾ ഒന്നും തന്നെ അദ്ദേഹം നടപ്പിലാക്കിയിട്ടില്ല. കത്തോലിക്കാ സഭ അദ്ദേഹത്തെ ഒരു വിശുദ്ധനായി കണക്കാക്കുന്നുമില്ല. എങ്കിലും വത്തിക്കാൻറെ മാർപാപ്പമാരുടെ ഔദ്യോഗിക പട്ടികയിൽ അദ്ദേഹത്തെ വിശുദ്ധ പത്രോസിന്റെ പിൻഗാമിയായി പട്ടികപ്പെടുത്തിയിട്ടുണ്ട്.

രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ചെറിയ പാപ്പ പദവി പോപ്പ് അർബൻ ഏഴാമനാണ്. വെറും 13 ദിവസം മാത്രമേ നീണ്ടുനിന്നുള്ളൂ. ഇത് പോപ്പ് ബോണിഫേസ് ആറാമന്റെ കാലയളവിനേക്കാൾ 2 ദിവസം കുറവാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.