വിഴിഞ്ഞം ചർച്ച പരാജയം; സമരം സംസ്ഥാന വ്യാപകമാക്കും

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണത്തിനെതിരെ സമരം നടത്തുന്ന തിരുവനന്തപുരം ലത്തീൻ അതിരൂപത പ്രതിനിധികളുമായി മന്ത്രിസഭാ ഉപസമിതി നടത്തിയ ചർച്ച സമവായമാകാതെ പിരിഞ്ഞു. നാലാംഘട്ട ചർച്ചയാണ് ഇന്നലെ നടന്നത്.

ചർച്ചയിൽ കൃത്യമായ തീരുമാനം ആകുന്നില്ലെന്നും സമരം സംസ്ഥാന വ്യാപകമാക്കുമെന്നും സമരസമിതി ജനറൽ കൺവീനറും വികാരി ജനറാളുമായ മോൺ. യൂജിൻ. എച്ച്. പെരേര പറഞ്ഞു. സർക്കാർ ഉറപ്പ് നൽകുന്നതല്ലാതെ ഉത്തരവുകൾ ഇറക്കുന്നില്ല. സമരസമിതി ഉന്നയിച്ച ആവശ്യങ്ങളിലൊന്നും തീരുമാനമായില്ല. മുഖ്യമന്ത്രി ക്യാമ്പുകളിൽ കഴിയുന്നവരെ വിളിച്ചുകൂട്ടി 5500 രൂപ വീതം നൽകി സമരം തീർക്കാനാണ് ശ്രമിച്ചത്. ധനസഹായ വിതരണം നടത്തുന്ന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ മത്സ്യതൊഴിലാളികളെ ആക്ഷേപിക്കുന്ന തരത്തിലാണ് പ്രതികരിച്ചതെന്നും മോൺസിഞ്ഞോർ വെളിപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.