ഫ്രാൻസിസ് പാപ്പാക്കു വേണ്ടി കർദ്ദിനാൾ ക്രാജെവ്സ്കി വീണ്ടും ഉക്രൈനിലേക്ക്

ഫ്രാൻസിസ് മാർപാപ്പക്കു വേണ്ടി പുതിയ ഡിക്കാസ്റ്ററി ഓഫ് ചാരിറ്റിയുടെ പ്രീഫെക്ട്, കർദ്ദിനാൾ കോൺറാഡ് ക്രാജെവ്സ്കിയെ നാലാം തവണയും ഉക്രൈനിലേക്ക് അയക്കും. പരിശുദ്ധ പിതാവിനു വേണ്ടി കർദ്ദിനാൾ ഉക്രൈനിലേക്കു പോകുമെന്ന് പരിശുദ്ധ സിംഹാസനം പ്രസ്താവനയിലൂടെ വെളിപ്പെടുത്തി.

തന്റെ നാലാമത്തെ യാത്രയിൽ മാർപാപ്പക്കു വേണ്ടി കർദ്ദിനാൾ ക്രാജെവ്സ്കി ഒഡേസ – സൈറ്റോമിർ, ഖാർകിവ്, കിഴക്കൻ ഉക്രൈനിലെ ചില സ്ഥലങ്ങൾ എന്നിവ സന്ദർശിക്കും. യാത്രയ്ക്കിടെ അദ്ദേഹം വിവിധ വിശ്വാസികളെയും വൈദികരെയും സമർപ്പിതരെയും വിവിധ സമൂഹങ്ങളെയും ബിഷപ്പുമാരെയും സന്ദർശിക്കുകയും പിന്തുണക്കുകയും ചെയ്യും. യുദ്ധത്തിന്റെ വലിയ പ്രതിസന്ധികൾക്കിടയിൽ 200 ദിവസത്തിലധികമായി ഇവർ തങ്ങളുടെ ശുശ്രൂഷാമേഖലകളിൽ തന്നെ തുടരുകയാണ്.

“ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കൊപ്പമിരുന്ന്, ഓരോരുത്തർക്കും വേണ്ടി പ്രാർത്ഥിച്ചും ആശ്വസിപ്പിച്ചും ദുരിതം നിറഞ്ഞ ഈ സാഹചര്യത്തിൽ തങ്ങൾ തനിച്ചല്ലെന്ന് തങ്ങളുടെ സാന്നിധ്യം കൊണ്ട് നിശബ്ദമായി നടത്തുന്ന സുവിശേഷപ്രയാണമാണ് ഈ യാത്ര” – കർദ്ദിനാൾ വെളിപ്പെടുത്തുന്നു. ചില രൂപതകളിലെ കാരിത്താസ് മുഖേന കർദ്ദിനാൾ ചില സഹായങ്ങൾ സ്വീകരിക്കുകയും ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.