കോവിഡ് നിയന്ത്രണങ്ങൾ നീട്ടി വത്തിക്കാൻ

കോവിഡ് നിയന്ത്രണങ്ങൾ 2022 ഏപ്രിൽ 30 വരെ നീട്ടി വത്തിക്കാന്റെ ഗവർണറേറ്റ് ഉത്തരവ്. ഏപ്രിൽ ഇരുപതിനാണ് ഈ ഉത്തരവ് വത്തിക്കാൻ പ്രസിദ്ധീകരണമായ ‘ഒസർവത്തോരെ റൊമാനോ’ യിൽ പ്രസിദ്ധീകരിച്ചത്.

പൊതുജനങ്ങൾ, സുരക്ഷാ ഉദ്യോഗസ്ഥർ, മെഡിക്കൽ സേവനങ്ങൾ എന്നിവയുമായി ബന്ധം പുലർത്തുന്നവർക്കൊഴികെ ആർക്കും ഇനി മുതൽ സൂപ്പർ ഗ്രീൻ പാസ് നിർബന്ധമല്ല. സ്വിസ് ഗാർഡുകൾക്കും വത്തിക്കാൻ കാറ്ററിംഗ് സേവനങ്ങൾ ഉപയോഗിക്കുന്നവർക്കും വത്തിക്കാനിൽ നടക്കുന്ന കോൺഫറൻസുകളിലും സെമിനാറുകളിലും സമാന പരിപാടികളിലും പങ്കെടുക്കുന്നവർക്കും ഹെൽത്ത് പാസ് നിർബന്ധമാണ്. മതിയായ വെന്റിലേഷൻ ഉണ്ടെങ്കിൽ മുറികളുടെ പൂർണമായ ഉപയോഗവും ഇപ്പോൾ അനുവദനീയമാണ്.

മാർച്ച് 30- ന് വത്തിക്കാൻ അംഗീകരിച്ചതാണ് ഈ നടപടികൾ. ഈ ഉത്തരവിനൊപ്പം സ്റ്റേറ്റ് സെക്രട്ടറി, കർദ്ദിനാൾ പിയട്രോ പരോളിൻ ഒപ്പിട്ട ഒരു ഡിക്രിയും പ്രസിദ്ധീകരിച്ചിരുന്നു. കോവിഡ് പകർച്ചവ്യാധി തുടരുന്ന സാഹചര്യത്തിലാണ് വത്തിക്കാൻ ഈ നടപടികൾ സ്വീകരിച്ചിരിക്കുന്നതെന്ന് ഡിക്രിയിൽ കർദ്ദിനാൾ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.