ദക്ഷിണാഫ്രിക്കയിൽ പ്രസംഗിക്കുന്നതിനിടെ യു എസ് മിഷനറിയെ തട്ടിക്കൊണ്ടുപോയി

ദക്ഷിണാഫ്രിക്കയിലെ മദർവെല്ലിലുള്ള ഫെലോഷിപ്പ് ബാപ്റ്റിസ്റ്റ് പള്ളിയിൽ പ്രസംഗിക്കുന്നതിനിടെ യു എസ് ബാപ്റ്റിസ്റ്റ് മിഷനറിയായ ജോഷ് സള്ളിവനെ തട്ടിക്കൊണ്ടുപോയി.പൊലീസ് പറയുന്നതനുസരിച്ച്, മുഖംമൂടി ധരിച്ച നാല് തോക്കുധാരികൾ രാത്രി 30 ഓളം പേർ പങ്കെടുത്ത ഒരു പ്രാർഥനായോഗത്തിനിടെ പള്ളിയിൽ പ്രവേശിക്കുകയും അക്രമികൾ രണ്ട് മൊബൈൽ ഫോണുകൾ കവർന്ന് 45 കാരനായ മിഷനറിയെ തട്ടിക്കൊണ്ടുപോകുകയുമാണ് ചെയ്തത്.

ജോഷ് സള്ളിവനെ തട്ടിക്കൊണ്ടുപോയ കാർ പിന്നീട് പള്ളിയിൽ നിന്ന് ഒരു മൈൽ അകലെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ആറ് കുട്ടികളുടെ പിതാവായ സള്ളിവൻ 2018 മുതൽ ദക്ഷിണാഫ്രിക്കയിൽ ഒരു മിഷനറിയാണ്. സള്ളിവനും കുടുംബവും ടെന്നസിയിലെ മേരിവില്ലിലുള്ള ഒരു സ്വതന്ത്ര ബാപ്റ്റിസ്റ്റ് പള്ളിയായ ഫെലോഷിപ്പ് ബാപ്റ്റിസ്റ്റ് ചർച്ചിലെ അംഗങ്ങളാണ്. അവിടെ സള്ളിവൻ ജോലി ചെയ്യുന്നുണ്ട്. തട്ടിക്കൊണ്ടുപോകലിന് സാക്ഷികളായവരിൽ അദ്ദേഹത്തിന്റെ ഭാര്യയും കുട്ടികളും ഉൾപ്പെടുന്നു.

ചില റിപ്പോർട്ടുകൾ പ്രകാരം തട്ടിക്കൊണ്ടുപോകൽ സാമ്പത്തിക പ്രേരിതമായിരിക്കാമെന്ന് സൂചന നൽകുന്നുണ്ടെങ്കിലും, അക്രമികൾ സള്ളിവനെ ലക്ഷ്യം വച്ചിരുന്നു. അദ്ദേഹത്തിന്റെ തൊഴിലിനെക്കുറിച്ച് അവർക്ക് നന്നായി അറിയാമായിരുന്നു. തോക്കുധാരികൾക്ക് സള്ളിവന്റെ പേര് അറിയാമായിരുന്നു. 2024 അവസാനത്തോടെ പള്ളി കത്തിച്ചുകളയുമെന്ന ഭീഷണിയും ഉണ്ടായിരുന്നു.

ദക്ഷിണാഫ്രിക്കൻ പൊലീസ് സർവീസിന്റെ ആന്റി-ഗ്യാങ് യൂണിറ്റ് തട്ടിക്കൊണ്ടുപോകലിനെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.