സഭയിൽ അത്മായർക്ക് വലിയ പങ്ക് നിർദേശിക്കുന്ന സിനഡാലിറ്റി റിപ്പോർട്ട് വത്തിക്കാൻ പുറത്തിറക്കി

ഒക്ടോബർ നാലാം തീയതി തുടങ്ങിയ സിനഡാലിറ്റിയെക്കുറിച്ചുള്ള 16 -ാമത് പൊതുസമ്മേളനത്തിന്റെ സമാപനത്തിൽ, അംഗീകരിച്ചു പ്രസിദ്ധീകരിച്ച സംഗ്രഹ റിപ്പോർട്ടിൽ, ലോകത്തെക്കുറിച്ചും സഭയെക്കുറിച്ചും അതിന്റെതന്നെ ആവശ്യങ്ങളെക്കുറിച്ചും ഒരു നവീനവീക്ഷണമുണ്ട്. നാലാഴ്ചത്തെ ആഴമായ ചർച്ചകൾക്കുശേഷമാണ് ഒക്ടോബർ 4 -ന് ആരംഭിച്ച സിനഡിന്റെ ആദ്യസമ്മേളനം ശനിയാഴ്ച സമാപിച്ചത്. അതിൽ അത്മായരുടെ പങ്കിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ:

അത്മായരും കുടുംബങ്ങളും

ജ്ഞാനസ്നാനം സ്വീകരിച്ച സകലരുടെയും അന്തസ്സിന്റെ തുല്യത രണ്ടാംഭാഗത്തിൽ ശക്തമായി ആവർത്തിച്ചുപറയുന്നുണ്ട്. സന്യസ്തരെയും അഭിഷിക്തരെയുംപോലെ അന്തസ്സിന് തുല്യാവകാശികളാണ് അത്മായരും. സഭയുടെ വിവിധ തലങ്ങളിലുള്ള പ്രേഷിതദൗത്യത്തിൽ കൂടുതൽ അത്മായരുടെ പങ്കാളിത്വമുള്ളതും രേഖ എടുത്തുപറയുന്നു.

വിശ്വാസത്തിന്റെ അധ്യാപകർ, ദൈവശാസ്ത്രജ്ഞർ, ആത്മീയ ആനിമേറ്റർമാർ, കാറ്റിക്കിസ്റ്റുകൾ തുടങ്ങിയ നിലകളിലും സഭാഭരണത്തിലും അവരുടെ സജീവമായ  സംഭാവനകൾ സഭയുടെ ദൗത്യത്തിന് ഒഴിച്ചുകൂടാനാവാനില്ല. അതിനാൽ വ്യത്യസ്ത വ്യക്തിപ്രഭാവങ്ങളെ വിളിക്കുകയും അംഗീകരിക്കുകയും പൂർണ്ണമായി വിലമതിക്കുകയും വേണമെന്നും അവ അവഗണിക്കുകയോ, ഉപയോഗശൂന്യമാക്കുകയോ, പുരോഹിതവൽക്കരിക്കുകയോ ചെയ്യരുതെന്നും സംഗ്രഹരേഖ ഓർമ്മിപ്പിക്കുന്നു.

ടോണി ചിറ്റിലപ്പിള്ളി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.