കൊളംബിയയിൽ ക്ലേശിക്കുന്നവർക്കായി പ്രൊജക്ടുകൾ ആരംഭിച്ച് പൊന്തിഫിക്കൽ ഫൗണ്ടേഷൻ

കൊളംബിയയിൽ ക്ലേശിക്കുന്നവർക്കായി പ്രൊജക്ടുകൾ ആരംഭിച്ച് പൊന്തിഫിക്കൽ ഫൗണ്ടേഷനായ എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ് (എ.സി.എൻ). കൊളംബിയയിലെ പസഫിക് തീരപ്രദേശത്ത് സഹായം ഏറ്റവും ആവശ്യമുള്ള കമ്മ്യൂണിറ്റികൾക്ക് സഹായം ഉറപ്പാക്കുക എന്നതാണ് പ്രധാനമായും ഈ പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്.

ഏകദേശം 30,000 കത്തോലിക്കാ വിശ്വാസികളുൾപ്പെടെ 12 ക്രിസ്ത്യൻ കമ്മ്യൂണിറ്റികൾ ഉൾക്കൊള്ളുന്നതാണ് ഈ കൊളംബിയൻ തുറമുഖപ്രദേശം. “സഹായം ആവശ്യമുള്ളവർക്കും സഹായിക്കാൻ മനസ്സുള്ളവർക്കുമിടയിൽ അനുകമ്പയുടെ പാലം പണിയുന്നത് ഞങ്ങൾ തുടരുന്നു; തീർച്ചയായും, ഞങ്ങളുടെ ഉപകാരികളുടെ ഔദാര്യമില്ലാതെ ഞങ്ങൾക്കിത് ചെയ്യാൻ കഴിയില്ല” – എ.സി.എൻ എക്സിക്യൂട്ടീവ് ഡയറക്ടർ മരിയ ഇനെസ് എസ്പിനോസ കോളെ പറഞ്ഞു.

കൊളംബിയൻ പസഫിക് മേഖലയിൽ മാത്രമല്ല, ലോകത്തിന്റെ പല ഭാഗങ്ങളിലും ഇതുപോലുള്ള പദ്ധതികൾക്കുള്ള പിന്തുണ നൽകാൻ എ.സി.എൻ മുൻപന്തിയിലുണ്ട്. “ഈ ജനവിഭാഗങ്ങൾക്ക് ആശ്വാസവും യഥാർഥപ്രത്യാശയും നൽകുന്നതിന് സഹായിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്” – മരിയ ഇനെസ് കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.