51 ദശലക്ഷം തവണ അച്ചടിക്കുകയും 194 ഭാഷകളിലേക്ക് വിവർത്തനം ചെയ്യുകയും ചെയ്ത ഗ്രന്ഥം

51 ദശലക്ഷം തവണ അച്ചടിക്കുകയും 194 ഭാഷകളിലേക്ക് വിവർത്തനം ചെയ്യുകയും ചെയ്ത ഒരു ഗ്രന്ഥമുണ്ട്. അതാണ് കുട്ടികളുടെ ബൈബിൾ. ആദ്യ ലോക ശിശുദിനഘോഷത്തോടനുബന്ധിച്ചു പൊന്തിഫിക്കൽ ഫൗണ്ടേഷൻ ആയ എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ് ആണ് കുട്ടികളുടെ ബൈബിളിലിന്റെ പ്രാധാന്യത്തെ എടുത്തുകാട്ടിയത്.

1979 മുതൽ ഇന്നുവരെ, ഏകദേശം 200 ഭാഷകളിലായി 51 ദശലക്ഷം കോപ്പികൾ അച്ചടിച്ചിട്ടുണ്ട്. 1979-ൽ പ്യൂബ്ലയിൽ (മെക്സിക്കോ) നടന്ന ലാറ്റിനമേരിക്കയുടെ മൂന്നാമത്തെ ജനറൽ എപ്പിസ്കോപ്പൽ കോൺഫറൻസിൽ അവതരിപ്പിച്ചതിന് ശേഷം 1979-ൽ കുട്ടികളുടെ അന്താരാഷ്ട്ര വർഷത്തിൽ ബൈബിളിന്റെ ഈ പതിപ്പ് പ്രസിദ്ധീകരിച്ചു. ഇത് കൃത്യമായി 194 ഭാഷകളിലേക്കും ഉപഭാഷകളിലേക്കും വിവർത്തനം ചെയ്തിട്ടുണ്ട്.

“ദൈവം തന്റെ കുട്ടികളോട് സംസാരിക്കുന്നു” എന്ന തലക്കെട്ടിലാണ് കുട്ടികളുടെ ബൈബിൾ പ്രസിദ്ധീകരിക്കുന്നത്. ലോകമെമ്പാടുമുള്ള കുട്ടികൾക്ക് അവരുടെ ഭാഷയിൽ ദൈവത്തെ അറിയാൻ കഴിയുന്ന ഒരേയൊരു പുസ്തകം കുട്ടികളുടെ ബൈബിളാണെന്ന് പൊന്തിഫിക്കൽ ഫൗണ്ടേഷൻ വ്യക്തമാക്കി. കുട്ടികളുടെ ബൈബിൾ കൊച്ചുകുട്ടികളെ അവരുടെ വിശ്വാസത്തോടും മാതാപിതാക്കളോടും സമൂഹത്തോടും സംസാരിക്കുന്ന അതേ ഭാഷയിൽ ബൈബിളുമായി ബന്ധപ്പെടാൻ അനുവദിക്കുന്നു.

എന്റെ ഏറ്റവും പഴയ പ്രോജക്ടുകളിലൊന്നാണ് കുട്ടികളുടെ ബൈബിൾ. 194 ഭാഷകൾ ഇതിനകം പ്രചാരത്തിലുണ്ട്, ഫൗണ്ടേഷൻ തുടർന്നും പ്രവർത്തിക്കുന്നു. അതിലൂടെ കൂടുതൽ കുട്ടികൾ ദൈവം തങ്ങളെ എത്രമാത്രം സ്നേഹിക്കുന്നുവെന്നു മനസിലാക്കുകയും അങ്ങനെ അവനെ സ്നേഹിക്കാൻ പഠിക്കുകയും ചെയ്യുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.