പാപ്പയുടെ ആരാധനക്രമ ആഘോഷങ്ങളുടെ കാര്യപരിപാടികൾ പ്രസിദ്ധീകരിച്ചു

പാപ്പയുടെ ആരാധനക്രമ ആഘോഷങ്ങളുടെ കാര്യപരിപാടികൾ പ്രസിദ്ധീകരിച്ചു. മാർച്ച് മാസത്തിൽ പാപ്പാ മുഖ്യകാർമ്മികത്വം വഹിക്കുന്ന ആരാധന ക്രമങ്ങളുടെ വിവരങ്ങളാണ് പൊന്തിഫിക്കൽ ആരാധനക്രമ ആഘോഷങ്ങളുടെ തലവൻ ആർച്ചുബിഷപ്പ് ദിയേഗോ റാവെല്ലി പ്രസിദ്ധീകരിച്ചത്.

മാർച്ച് രണ്ടാം തീയതി, വിഭൂതി തിരുനാൾ ദിനത്തിൽ പാപ്പാ വി. ആൻസ്ലേമിന്റെ നാമഥേയത്തിലുള്ള ദൈവാലയത്തിൽ നിന്ന് പ്രാദേശിക സമയം വൈകിട്ട് 4.30 -ന് അനുതാപ പ്രദക്ഷിണമായി നടന്ന് വൈകുന്നേരം അഞ്ചു മണിക്ക് വി. സബീനാ ബസിലിക്കയിലെത്തും. അവിടെ വിഭൂതി തിരുനാൾ തിരുക്കർമ്മങ്ങളിൽ മുഖ്യകാർമ്മികത്വം വഹിക്കും.

മാർച്ച് നാലാം തീയതി, വത്തിക്കാനിൽ കോൺസിസ്റ്റോറോ ശാലയിൽ രാവിലെ 10.30 -ന് വിശുദ്ധരുടെ നാമകരണത്തിനായുള്ള വോട്ടെടുപ്പ് നടക്കുന്ന സാധാരണ പൊതുയോഗത്തിൽ പങ്കെടുക്കും. മാർച്ച് 25 -ന്, വൈകുന്നേരം അഞ്ചു മണിക്ക് വി. പത്രോസിന്റെ ബസിലിക്കയിൽ നടക്കുന്ന അനുതാപശുശ്രൂഷയും പാപ്പാ നിർവ്വഹിക്കും.

കടപ്പാട്: വത്തിക്കാൻ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.