നൈജീരിയയിൽ ക്രിസ്ത്യൻ ദമ്പതികളെ തീവ്രവാദികൾ കൊലപ്പെടുത്തി; ആറുപേരെ തട്ടിക്കൊണ്ടുപോയി

സെപ്റ്റംബർ പത്തിന് പുലർച്ചെ രണ്ടുമണിയോടെ നൈജീരിയയിലെ തരാബ സംസ്ഥാനത്ത് തീവ്രവാദികൾ ക്രൈസ്തവദമ്പതികളെ കൊലപ്പെടുത്തി. ആക്രമണത്തിൽ നിരവധിപേർക്ക് പരിക്കേൽക്കുകയും ആറുപേരെ തട്ടിക്കൊണ്ടു പോകുകയും ചെയ്തു.

“ജലിംഗോയിലെ മൈൽ സിക്സ് ഏരിയയിൽ നിന്ന് ആറ് ക്രിസ്ത്യാനികളെ ഭീകരർ തട്ടിക്കൊണ്ടുപോയി. ബാലങ്കോ അലക്സ് എന്ന ക്രൈസ്തവനെയും അദ്ദേഹത്തിന്റെ ഭാര്യയെയും തീവ്രവാദികൾ കൊലപ്പെടുത്തി. ആക്രമണത്തിൽ നിരവധി ക്രൈസ്തവർക്ക് പരിക്കേറ്റിട്ടുണ്ട്” – പ്രദേശവാസിയായ ഇമ്മാനുവൽ മോസസ് പറഞ്ഞു. സെപ്റ്റംബർ പത്തിനുണ്ടായ ഈ ആക്രമണത്തിൽ ക്രിസ്ത്യൻ ദമ്പതികൾ കൊല്ലപ്പെട്ടതും തട്ടിക്കൊണ്ടു പോകലുകളും താരബ സ്റ്റേറ്റ് പോലീസ് കമാൻഡിന്റെ വക്താവ് അബ്ദുല്ലാഹി ഉസ്മാൻ സ്ഥിരീകരിച്ചു.

ഓപ്പൺ ഡോർസിന്റെ 2023 വേൾഡ് വാച്ച് ലിസ്റ്റ് (WWL) റിപ്പോർട്ട് അനുസരിച്ച്, 2022 -ൽ 5,014 ക്രൈസ്തവരാണ് നൈജീരിയയിൽ കൊല്ലപ്പെട്ടത്. തട്ടിക്കൊണ്ടു പോകപ്പെട്ടതാകട്ടെ 4,726 ക്രൈസ്തവരും. ലൈംഗികമായി ആക്രമിക്കപ്പെടുകയോ, ഉപദ്രവിക്കപ്പെടുകയോ, നിർബന്ധിതമായി വിവാഹം കഴിക്കുകയോ, ശാരീരികമോ, മാനസികമോ ആയി പീഡിപ്പിക്കപ്പെട്ടവരും നിരവധിയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.