നൈജീരിയയിൽ തീവ്രവാദികൾ 15 ക്രൈസ്തവരെ കൊലപ്പെടുത്തി; 32 പേരെ തട്ടിക്കൊണ്ടുപോയി

നൈജീരിയയിലെ തെക്കൻ കടുന സംസ്ഥാനത്തിൽ സെപ്റ്റംബർ 15 -ന് ഫുലാനി തീവ്രവാദികൾ 15 ക്രൈസ്തവരെ കൊലപ്പെടുത്തിയതായി ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു. 15 പേരുടെ ജീവൻ അപഹരിച്ചതിനുപുറമെ, ഡോഗോൺ നോമ ഗ്രാമത്തിൽനിന്ന് 32 ക്രിസ്ത്യാനികളെയും അക്രമികൾ തട്ടിക്കൊണ്ടുപോയതായി പ്രദേശവാസികൾ വെളിപ്പെടുത്തി.

നൂറുകണക്കിന് ഫുലാനി തീവ്രവാദികൾ ഗ്രാമത്തെ വളഞ്ഞു, കണ്ണിൽക്കണ്ടവരെയൊക്കെ വെടിവച്ചു കൊലപ്പെടുത്തി. രാവിലെ ഏഴുമണിയോടെയാണ് ആക്രമണം നടന്നത്. സർക്കാർ ഉദ്യോഗസ്ഥർ അടിയന്തരനടപടി സ്വീകരിക്കണമെന്ന് പ്രദേശത്തെ യുവനേതാവ് ഏണസ്റ്റ് മൈദവ ആവശ്യപ്പെട്ടു.

കഴിഞ്ഞ നാലുവർഷത്തിനിടെ ഇത്തരം തീവ്രവാദ ആക്രമണങ്ങൾ മൂലം 23 പാസ്റ്റർമാരുടെ മരണത്തിനും കടുന സംസ്ഥാനത്തുമാത്രം 200 ആരാധനാലയങ്ങൾ അടച്ചുപൂട്ടുന്നതിനും ഇടയാക്കിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.