ഈസ്റ്റർ കുർബാനയിൽ പങ്കെടുത്ത് റഷ്യൻ പ്രസിഡന്റ് പുടിൻ

ഏപ്രിൽ 24- ന് മോസ്കോയിലെ ഓർത്തോഡോക്സ് ദേവാലയത്തിൽ ഈസ്റ്റർ കുർബാനയിൽ പങ്കെടുത്ത് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. ജൂലിയൻ കലണ്ടർ പ്രകാരം പൗരസ്ത്യസഭകൾ ഏപ്രിൽ 24- നാണ് ഈസ്റ്റർ ആഘോഷിക്കുന്നത്.

നീലനിറത്തിലുള്ള സ്യൂട്ടും വെള്ളനിറമുള്ള ഷർട്ടും പർപ്പിൾ നിറമുള്ള ടൈയുമാണ് അദ്ദേഹം ധരിച്ചിരുന്നത്. മോസ്കോയിലെ ക്രൈസ്റ്റ് ദി സേവിയർ കത്തീഡ്രലിൽ, കത്തിച്ച മെഴുകുതിരിയുമായി നിൽക്കുന്ന പുടിനെ ശുശ്രൂഷയുടെ തത്സമയ സംപ്രേക്ഷണത്തിൽ കാണാം. പാത്രീയാർക്കീസ് കിറിലിന്റെ നേതൃത്വത്തിലാണ് അർദ്ധരാത്രിയിലെ ഈസ്റ്റർ കർമ്മങ്ങൾ നടന്നത്.

ഉക്രൈനിലെ സംഘർഷം വേഗത്തിൽ അവസാനിക്കുമെന്നു പ്രതീക്ഷിക്കുന്നതായി പാത്രീയാർക്കീസ് കിറിൽ ഏപ്രിൽ 23- നു പറഞ്ഞു. എന്നാൽ അദ്ദേഹം, റഷ്യ അഴിച്ചുവിട്ട യുദ്ധത്തെ അപലപിച്ചില്ല. ഉക്രൈനിലുള്ള റഷ്യൻ അധിനിവേശത്തെ പിന്തുണയ്ക്കുന്ന അദ്ദേഹത്തിന്റെ പ്രസ്താവനകൾ ലോകമെമ്പാടുമുള്ള ഓർത്തഡോക്സ് സഭയിൽ ഭിന്നത സൃഷ്ടിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.