ലോകത്ത് സർവ്വസാധാരണമായ മൂന്ന് പാപങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി മെക്സിക്കൻ വൈദികൻ

ഇന്ന് ലോകത്ത് സാധാരണമായ മൂന്ന് പാപങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി മെക്സിക്കൻ വൈദികനായ ഫാ. എഡ്വേർഡോ ഹെയ്ൻ ക്യൂറോൺ. ജൂൺ 27- ന് ട്വിറ്ററിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് അദ്ദേഹം ഇപ്രകാരം പറയുന്നത്.

പഴയനിയമത്തിലെ ആമോസിന്റെ പുസ്തകത്തിലെ രണ്ടാം അദ്ധ്യായത്തിൽ പറയുന്ന മൂന്ന് പാപങ്ങളെക്കുറിച്ചാണ് ഫാ. എഡ്വേർഡോ സംസാരിക്കുന്നത്. പ്രസ്തുത ഗ്രന്ഥത്തിൽ അക്കാലത്ത് ഇസ്രായേൽ ജനതയിൽ ഉണ്ടായിരുന്ന മൂന്ന് തരത്തിലുള്ള പാപങ്ങളെ പ്രവാചകൻ അപലപിച്ചിരുന്നു. “ഒന്നാമതെ പാപം വിഗ്രഹാരാധനയാണ്. ദൈവത്തിന് പകരം വിഗ്രഹങ്ങളെ പ്രതിഷ്ഠിക്കുന്നത് മതപരമായ പാപമാണ് അത്. അയൽക്കാരനോടുള്ള സ്‌നേഹമില്ലായ്മയോ മറ്റുള്ളവരെ ചൂഷണം ചെയ്യുന്നതോ ആണ് പ്രവാചകൻ അപലപിക്കുന്ന രണ്ടാമത്തെ പാപം. മറ്റുള്ളവരെ ചൂഷണം ചെയ്യുന്നത് സ്വർഗ്ഗത്തോട് നിലവിളിക്കുന്ന പാപമാണ്. ലൈംഗിക ക്രമക്കേടാണ് പ്രവാചകൻ അപലപിക്കുന്ന മൂന്നമത്തെ പാപം”- ഫാ. എഡ്വേർഡോ പറഞ്ഞു. പ്രവാചകൻ അപലപിക്കുന്ന മൂന്ന് പാപങ്ങളും ഇന്നത്തെ കാലഘട്ടത്തിന്റെയും പാപങ്ങളാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.