ഹെയ്തിയിൽ ഡ്രോൺ ആക്രമണത്തിൽ വൈദികാർഥി കൊല്ലപ്പെട്ടു

ആഭ്യന്തര കലാപവും ഗുണ്ടാസംഘങ്ങളുടെ അക്രമവും രൂക്ഷമായ ഹെയ്തിയിൽ ഉണ്ടായ ഡ്രോൺ ആക്രമണത്തിൽ വൈദികാർഥി കൊല്ലപ്പെട്ടു. ജെയിംസ്ലി ജീൻ-ലൂയിസ് എന്ന യുവാവാണ് പൊലീസ് നടത്തിയ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

മാർച്ച് ഏഴിന് പോർട്ട്-ഔ-പ്രിൻസ് നഗരമധ്യത്തിൽ വച്ചാണ് ജെയിംസ്ലി ജീൻ-ലൂയിസ് കൊല്ലപ്പെട്ടത്. മോട്ടോർ സൈക്കിളിൽ പോകുകയായിരുന്ന ജെയിംസ്ലി പൊലീസിന്റെ ഡ്രോൺ നിരീക്ഷണ വലയത്തിൽ അപ്രതീക്ഷിതമായി പെട്ടുപോവുകയായിരുന്നു. സംശയാസ്പദമായ നീക്കങ്ങൾ നടത്തിയെന്ന് ആരോപിച്ചാണ് ‘കാമികാസെ ഡ്രോൺ’ (Kamikaze Drone) ഉപയോഗിച്ച് അദ്ദേഹത്തെ വധിച്ചത്.

തടവിലാക്കപ്പെട്ടവരുടെ ഇടയിൽ ശുശ്രൂഷ ചെയ്തിരുന്ന ഫാ. ജീൻ റോബർട്ട് ലൂയിസിനെ തട്ടിക്കൊണ്ടുപോയിട്ട് ഒരു മാസം പിന്നിട്ടിട്ടും അദ്ദേഹത്തെക്കുറിച്ച് യാതൊരു വിവരവുമില്ല. ഇതും വിശ്വാസസമൂഹത്തെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. പ്രമേഹരോഗം അലട്ടുന്ന അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ ഹെയ്തി അതിരൂപത ആശങ്ക രേഖപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.