ലത്തീൻ ജനുവരി 21 മർക്കോ. 3: 13-19 കൂടിയാലോചന

“പിന്നെ, അവന്‍ മലമുകളിലേക്കു കയറി തനിക്ക്‌ ഇഷ്‌ടമുള്ളവരെ അടുത്തേക്കു വിളിച്ചു. അവര്‍ അവന്റെ സമീപത്തേക്കു ചെന്നു” (മര്‍ക്കോ. 3:13).

തന്റെ പരസ്യജീവിതത്തിൽ സുപ്രധാന തീരുമാനങ്ങൾ എടുക്കുന്നതിനു മുൻപ് യേശു പ്രാർത്ഥിക്കുന്നതിനായി മലമുകളുകളിലേക്കും ഏകാന്തതയുടെ സ്ഥലങ്ങളിലേക്കും പോകുന്നതായി കാണാം. യേശുവിന്റെ ഈ ഏകാന്തതയിലെ പ്രാർത്ഥനയെ ദൈവപിതാവുമായുള്ള കൂടിയാലോചനയായി കാണാം. തന്റെ രക്ഷാകരദൗത്യം ഈ ഭൂമിയിൽ തുടരേണ്ട അപ്പസ്തോലന്മാരുടെ തിരഞ്ഞെടുപ്പ്‌ യേശുവിന്റെ പരസ്യജീവിതത്തിലെ ഏറ്റവും സുപ്രധാനമായ സംഭവങ്ങളിൽ ഒന്നാണ്.

പ്രാർത്ഥനയെ ദൈവതിരുമനസ് തിരിച്ചറിയാനുള്ള ഒരു കൂടിയാലോചനയായി കൂടി കാണാം. ദൈവവുമായുള്ള കൂടിയാലോചനയില്ലാത്ത തീരുമാനങ്ങൾ സ്വന്തം തീരുമാനങ്ങളായി അവസാനിക്കും. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.