കൊളംബിയൻ പൊലീസ് സ്റ്റേഷനിലെ ഭീകരാക്രമണത്തെ അപലപിച്ച് പുരോഹിതൻ

കൊളംബിയൻ പൊലീസ് സ്റ്റേഷനിൽ രണ്ടുപേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെ അപലപിച്ച് പുരോഹിതൻ. സെപ്റ്റംബർ 20 -ന് കൊളംബിയയിലെ കോക്കയിലുള്ള ടിംബ പട്ടണത്തിലെ പൊലീസ് സ്റ്റേഷനിൽ സ്‌ഫോടകവസ്തുക്കൾ നിറച്ച വാഹനവുമായി നടത്തിയ ഭീകരാക്രമണത്തിനെതിരെ പ്രാദേശിക ഇടവകവികാരിയായ ഫാ. ഡീഗോ ട്രുജില്ലോയാണ് പ്രതിഷേധം അറിയിച്ചത്.

“മുഴുവൻ ജനങ്ങളെയും ബാധിക്കുന്ന ഈ സംഭവങ്ങളോടുള്ള ഞങ്ങളുടെ വിയോജിപ്പ് സഭയെ പ്രതിനിധീകരിച്ച് പ്രകടിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ആക്രമണത്തിൽ പ്രത്യക്ഷത്തിലുള്ള നഷ്ടങ്ങൾ മാത്രമല്ല നടന്നിട്ടുള്ളത്. മറിച്ച്, ഈ യുദ്ധത്തിന്റെ അനന്തരഫലങ്ങൾ ഒരു സമൂഹത്തിന്റെ വൈകാരികവും കുടുംബപരവും സാമൂഹികവുമായ തലങ്ങളിൽ ഗുരുതരമായ നാശനഷ്ടങ്ങൾ വിതച്ചിട്ടുണ്ട്” – ഫാ. ഡീഗോ പറഞ്ഞു.

റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതുപോലെ ആക്രമണത്തിൽ ഏതാനുംപേർക്ക് പരിക്കുകളും രണ്ടുമരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, മറ്റ് ആക്രമണങ്ങളും കോക്കയുടെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.