സൃഷ്ടിയുടെ സംരക്ഷണത്തിന് വ്യക്തിപരമായ പ്രതിബദ്ധത ആവശ്യമാണ്: മാർപാപ്പ

സൃഷ്ടിയുടെ സംരക്ഷണത്തിന് വ്യക്തിപരമായ പ്രതിബദ്ധത ആവശ്യമാണെന്ന് ഓർമ്മിപ്പിച്ച്  ഫ്രാൻസിസ് പാപ്പ. ഫ്രാൻസിലെ ലിയോണിൽ ചേരുന്ന സാമൂഹ്യവാര പ്രസ്ഥാനത്തിന്റെ വാർഷിക സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടു നൽകിയ സന്ദേശത്തിലാണ് പാപ്പ ഇപ്രകാരം പറഞ്ഞത്. ഫ്രാൻസിസ് പാപ്പയുടെ സന്ദേശം വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ സമ്മേളനത്തിൽ വായിച്ചു.

ഐക്യത്തിന്റെയും, സഹോദര്യത്തിന്റെയും, അനുരഞ്ജനത്തിന്റെയും കുറവനുഭവപ്പെടുന്ന ഒരു സാഹചര്യത്തിൽ സാമൂഹികവും പാരിസ്ഥിതികവുമായ പ്രതിസന്ധികളെ ഒരേ രീതിയിൽ പ്രതിപാദിക്കുന്ന സമഗ്രമായ പരിസ്ഥിതിശാസ്ത്രത്തിന്റെ പ്രസക്തി ഫ്രാൻസിസ് പാപ്പാ ഓർമ്മിപ്പിച്ചു. സൃഷ്ടിയുടെ സംരക്ഷണത്തോടുള്ള വ്യക്തിപരമായ പ്രതിബദ്ധത ക്രിസ്തീയ ജീവിതത്തിന്റെ ഒരു പ്രധാന വശമാണെന്നും, സൃഷ്ടിയെയും, പരിസ്ഥിതിയെയും ബഹുമാനിക്കുന്ന ഒരു സംസ്കാരം വളർത്തിയെടുക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും സന്ദേശത്തിൽ പാപ്പ വ്യക്തമാക്കി.

ഇപ്രകാരം സാമൂഹിക മേഖലയിൽ വ്യക്തതയോടും നിശ്ചയദാർഢ്യത്തോടും കൂടി അണിനിരക്കാൻ എല്ലാ കത്തോലിക്കരെയും പ്രേരിപ്പിക്കുന്ന ഒന്നാണ് COP 28 സമ്മേളനത്തിൽ ഫ്രാൻസിസ് പാപ്പയുടെ സാന്നിധ്യത്തിലൂടെ വെളിപ്പെടുന്നതെന്നും സന്ദേശത്തിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.