മണിപ്പൂര്‍ കലാപം: കെസിബിസിയുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനയും മെഴുകുതിരി പ്രദക്ഷിണവും

മണിപ്പൂരില്‍ എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടും കലാപത്തില്‍ കൊല്ലപ്പെടുകയും ഭവനങ്ങളും സ്വത്തുവകകളും നഷ്ടപ്പെട്ട് പലായനം ചെയ്യേണ്ടിവരികയും ചെയ്ത സഹോദരീസഹോദരന്മാരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടും നാളെ (ജൂണ്‍ 07) വൈകുന്നേരം ആറു മണിക്ക് കെസിബിസിയുടെ നേതൃത്വത്തില്‍ വല്ലാര്‍പാടം മരിയന്‍ തീര്‍ത്ഥാടന ബസിലിക്ക ദേവാലയത്തില്‍ പ്രാര്‍ത്ഥനയും മെഴുകുതിരി പ്രദക്ഷിണവും നടത്തുന്നു.

കെസിബിസിയിലെ എല്ലാ അഭിവന്ദ്യ പിതാക്കന്മാരും വൈദികരും സന്യസ്തരും വിശ്വാസികളും ഇതില്‍ പങ്കെടുക്കുന്നു. നമ്മുടെ രാജ്യത്തില്‍ ഐക്യവും മതസ്വാതന്ത്ര്യവും നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരെയും ഈ പ്രാര്‍ത്ഥനായജ്ഞത്തിലേക്ക് സ്വാഗതം ചെയ്യുന്നു.

ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി
ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍, ഔദ്യോഗിക വക്താവ്, കെ.സി.ബി.സി./
ഡയറക്ടര്‍, പി.ഒ.സി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.