തിരുകുടുംബം നിങ്ങളെ പ്രചോദിപ്പിക്കട്ടെ: ഫ്രാൻസിസ് പാപ്പാ


ദൈവത്തിന്റെ ശബ്ദം ശ്രവിക്കുന്നത് വഴി, ഒഴുക്കിനും ബഹളത്തിനുമെതിരെ നീങ്ങാനുള്ള ശക്തി നേടാനും വ്യത്യാസമില്ലാതെ എല്ലാവരിലേക്കും ദൈവസ്നേഹം എത്തിക്കാനും എളിയ ശ്രവണത്തിന്റെ ശക്തരായ പ്രവാചകന്മാരാകാൻ സന്യാസിനിമാർ സ്വാഗതം ചെയ്തു ഫ്രാൻസിസ് പാപ്പാ. തിങ്കളാഴ്ച വത്തിക്കാനിൽ തിരുകുടുംബത്തിന്റെ കപ്പൂച്ചിൻ ടെർഷ്യറി സന്യാസികളെ അഭിസംബോധന ചെയ്ത വേളയിലാണ് പാപ്പാ അവരെ ഇപ്രകാരം പ്രോൽസാഹിപ്പിച്ചത്.

“അവരുടെ വിളിയിലും, മറ്റുള്ളവരുടെ സേവനത്തിനായി സമർപ്പിക്കപ്പെട്ടതിലും” സന്തോഷിക്കുന്ന ലോകമെമ്പാടും നിന്നുമുള്ള യുവതികൾ നിറഞ്ഞിരിക്കുന്ന ഈ സന്യാസ സമൂഹത്തിന്റെ 23-മത് പൊതു സമ്മേളനത്തോടനുബന്ധിച്ച് തിങ്കളാഴ്ച സെപ്റ്റംബർ ഇരുപത്തിയഞ്ചാം തീയതി വത്തിക്കാനിൽ അവരുമായി കൂടികാഴ്ച നടത്താനായതിൽ പാപ്പാ തന്റെ സന്തോഷം പ്രകടിപ്പിച്ചു. തിരുകുടുംബത്തിൽ നിന്ന് പഠിക്കാനും, ലഘുത്വത്തെ ആശ്ലേഷിക്കാനും, വലിയ സ്വാധീനമുണ്ടാകാൻ ദൈവത്തിന്റെ സ്വരം നിശബ്ദതയിൽ ശ്രവിക്കാനും ശക്തമായ വ്യക്തിഗത പ്രാർത്ഥനാ ജീവിതം നിലനിർത്താനും, ഒരുമിച്ചു സിനഡാലിറ്റിയിൽ ജീവിക്കാനും പാപ്പാ സന്യാസിനിമാരോട് ആവശ്യപ്പെട്ടു.

“കേൾക്കാൻ ആദ്യം വേണ്ടത് നിശബ്ദതയാണ്. ‘ആഴത്തിലുള്ള, ആന്തരിക നിശബ്ദത’. ലോകത്തിൽ നിന്നും ആരവങ്ങളിൽ നിന്നും നമ്മെ വേർപെടുത്തി നിശബ്ദത അന്വേഷിക്കുക, ഈ ഒഴുക്കിനെതിരെ പോകുക, എന്നതാണ് യേശു നമ്മോടു ആവശ്യപ്പെടുന്ന പ്രവാചകദൗത്യം.” പാപ്പാ ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.