പാപ്പായുടെ ഏപ്രിൽ മാസത്തെ പ്രാർത്ഥനാ നിയോഗം അഹിംസയുടെ സംസ്കാരം വളരുന്നതിനായി

ഏപ്രിൽ മാസത്തിലെ ഫ്രാൻസിസ് പാപ്പായുടെ പ്രാർത്ഥനാ നിയോഗം പ്രസിദ്ധീകരിച്ചു. അക്രമരഹിത സംസ്ക്കാരത്തിനായി പ്രാർത്ഥിക്കുക എന്നതാണ് പാപ്പായുടെ ഏപ്രിൽ മാസത്തിലെ പ്രത്യേക പ്രാർത്ഥനാ നിയോഗം.

അക്രമം കൂടാതെ ജീവിക്കുക, സംസാരിക്കുക, പ്രവർത്തിക്കുക എന്നതിനർത്ഥം കീഴടങ്ങുക, എന്തെങ്കിലും നഷ്ടപ്പെടുത്തുകയോ ഉപേക്ഷിക്കുകയോ ചെയ്യുക എന്നല്ല. പ്രത്യുത, സകലവും തീവ്രമായി അഭിലഷിക്കുക എന്നാണ്. വി. ജോൺ ഇരുപത്തിമൂന്നാമൻ 60 വർഷം മുമ്പ് ‘പാച്ചെം ഇൻ തേരിസിൽ’ പറഞ്ഞതുപോലെ, “യുദ്ധം ഒരു ഭ്രാന്താണ്. അത് യുക്തിഹീനമാണ്. സകല യുദ്ധങ്ങളും സർവ്വ സായുധസംഘർഷങ്ങളും സദാ സകലരുടെയും പരാജയമായി പരിണമിക്കുന്നു. നമുക്ക് സമാധാന സംസ്കാരം വളർത്തിയെടുക്കാം” എന്ന് പാപ്പാ ആഹ്വാനം ചെയ്തു.

“ന്യായമായ പ്രതിരോധത്തിന്റെ കാര്യത്തിലാണെങ്കിലും ആത്യന്തികലക്ഷ്യം സമാധാനമാണെന്ന് നമുക്ക് ഓർക്കാം. ആയുധങ്ങൾ കൂടാതെയുള്ള സമാധാനം മാത്രമേ ശാശ്വത ശാന്തിയാകുകയുള്ളൂ. ദൈനംദിന ജീവിതത്തിലും അന്തർദേശീയ ബന്ധങ്ങളിലും അഹിംസയെ നമ്മുടെ പ്രവർത്തനങ്ങൾക്ക് മാർഗ്ഗദർശിയാക്കാം. രാഷ്ട്രങ്ങളുടെയും പൗരന്മാരുടെയും ഭാഗത്തു നിന്ന് ആയുധങ്ങളുടെ ഉപയോഗം കുറക്കുന്നതിലൂടെ അഹിംസയുടെ സംസ്കാരം കൂടുതൽ വ്യാപിക്കുന്നതിനായി നമുക്ക് പ്രാർത്ഥിക്കാം” – പാപ്പാ തന്റെ സന്ദേശത്തിലൂടെ ലോകമെമ്പാടുമുള്ള ക്രൈസ്തവരോട് ആവശ്യപ്പട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.