പരിക്കേറ്റ ഇസ്രായേൽ സൈനികനുമായി കൂടിക്കാഴ്ച നടത്തി മാർപാപ്പ

പരിക്കേറ്റ ഇസ്രായേൽ സൈനികൻ അലോൺ കാമിനർ, ഷേബ മെഡിക്കൽ സെന്റർ ഡയറക്ടർ ജനറൽ പ്രൊഫ. യിത്ഷാക് ക്രീസ്, ഷേബ ഗ്ലോബൽ ഡയറക്ടർ യോയൽ ഹാർ-ഇവാൻ എന്നിവരുമായി മാർപാപ്പ കൂടിക്കാഴ്ച നടത്തി. തന്റെ ഐക്യദാർഢ്യവും അനുകമ്പയും പ്രകടിപ്പിച്ചുകൊണ്ട് കൂടിക്കാഴ്ചാവേളയിൽ മാർപാപ്പ കാമിനറിന് അനുഗ്രഹം നൽകി.

സമാധാനം വളർത്തുന്നതിനും ഗാസയിൽ ബന്ദികളായവരെ മോചിപ്പിക്കുന്നതിനുമുള്ള പ്രവർത്തനങ്ങളെ അംഗീകരിച്ചുകൊണ്ട് പ്രൊഫ. ക്രീസ് മാർപാപ്പയ്ക്ക് നന്ദിപറഞ്ഞു. യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ ജീവിതം പുനഃസ്ഥാപിക്കുന്നതിനായി സമർപ്പിച്ചിരിക്കുന്ന സമാധാനത്തിന്റെയും നവീകരണത്തിന്റെയും ആശുപത്രിയാണ് തങ്ങളുടേതെന്നും പ്രൊഫ. ക്രീസ് പങ്കുവച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.