ലെയോ പതിനാലാമൻ പാപ്പയെ കാണാൻ എത്തി ടെന്നീസ് താരം ജാനിക് സിന്നർ

മെയ് 14 ന് വത്തിക്കാനിൽ വെച്ച് ഇറ്റാലിയൻ ടെന്നീസ് താരം ജാനിക് സിന്നറുമായി കൂടിക്കാഴ്ച നടത്തി ലെയോ പതിനാലാമൻ മാർപാപ്പ. 23 കാരനായ ടെന്നീസ് താരത്തെയും കുടുംബത്തെയും ഇറ്റാലിയൻ ടെന്നീസ് ഫെഡറേഷന്റെ പ്രസിഡന്റ് ആൽബെർട്ടോ ബിനാഗിയെയും പാപ്പ സ്വാഗതം ചെയ്തു.

വത്തിക്കാനിലെ പോൾ ആറാമൻ ഹാളിന് പുറത്തുള്ള ഒരു മുറിയിൽ വെച്ചായിരുന്നു പാപ്പയുമായി കൂടിക്കാഴ്ച നടത്തിയത്. അദ്ദേഹം ലെയോ പാപ്പയ്ക്ക് ഒരു ടെന്നീസ് റാക്കറ്റും പന്തും സമ്മാനിച്ചു. ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനത്തുള്ള സിന്നർ, ഫ്രാൻസിസ് മാർപാപ്പയിൽ നിന്ന് പ്രശംസ നേടിയ താരമാണ്. റോമിൽ നടക്കുന്ന 2025 ഇറ്റാലിയൻ ഓപ്പണിൽ സിന്നർ ഇപ്പോൾ മത്സരിക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.