
ഫ്രാൻസിസ് പാപ്പ 12 വർഷമായി താമസിച്ചിരുന്ന സാന്താ മാർത്ത വസതിയിൽ നിന്നുമാറി ലെയോ പതിനാലാമൻ പാപ്പ അപ്പസ്തോലിക കൊട്ടാരത്തിന്റെ മുകളിലത്തെ നിലയിലുള്ള ഔദ്യോഗിക പേപ്പൽ വസതിയിൽ താമസിക്കാനാണ് സാധ്യത.
വത്തിക്കാനിലെ സിക്‌സ്റ്റസ് അഞ്ചാമൻ അങ്കണത്തിന് സമീപമുള്ള മുറികളാണ് പേപ്പൽ അപ്പാർട്ട്മെന്റ്. വത്തിക്കാന്റെ ഗസ്റ്റ്ഹൗസായ സാന്താ മാർത്തയിൽ ഫ്രാൻസിസ് മാർപാപ്പ താമസിച്ചതൊഴികെ ഒരു നൂറ്റാണ്ടിലേറെക്കാലം മാർപാപ്പമാരുടെ പരമ്പരാഗത വസതിയാണ് പേപ്പൽ അപ്പാർട്ട്മെന്റ്.
അപ്പോസ്തോലിക് കൊട്ടാരത്തിലെ ക്വാർട്ടേഴ്‌സുകളിൽ ഒരു ചാപ്പൽ, കിടപ്പുമുറി, ബാത്‌റൂം, പാപ്പയുടെ പഠനമുറി, പാപ്പയുടെ സെക്രട്ടറിക്കുള്ള ഓഫീസ്, ഒരു സ്വീകരണമുറി, ഡൈനിംഗ് റൂം, അടുക്കള, മീറ്റിംഗുകൾക്കുള്ള ലൈബ്രറി എന്നിവ ഉൾപ്പെടുന്നു. ജോൺ പോൾ രണ്ടാമൻ പാപ്പയുടെ അവസാനനാളുകളിൽ രോഗബാധിതനായപ്പോൾ ഈ അപ്പാർട്ട്മെന്റിൽ ഒരു സജ്ജീകരിച്ച മെഡിക്കൽ സ്യൂട്ടും ഉൾപ്പെടുത്തിയിട്ടുണ്ട്. ഹൗസ്കീപ്പിംഗ് ജീവനക്കാർക്കുള്ള മുറികളും ഇവിടെയുണ്ട്.