കരിസ്മാറ്റിക് പ്രസ്ഥാനങ്ങൾ കൃപയുടെ നീർച്ചാലുകളാകണം: ഫ്രാൻസിസ് പാപ്പാ

കത്തോലിക്കാ സഭയിലെ കരിസ്മാറ്റിക്ക് നവീകരണ കൂട്ടായ്മയുടെ സേവനകേന്ദ്രമായ കാരിസിന്റെ (CHARIS) അഞ്ചാം സ്ഥാപനവാർഷികത്തിൽ ഫ്രാൻസിസ് പാപ്പാ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ, ലോകമെമ്പാടും കരിസ്മാറ്റിക്ക് കൂട്ടായ്മ നടത്തുന്ന ആത്മീയപോഷണത്തിന് പാപ്പാ നന്ദിപറഞ്ഞു.

“കൂട്ടായ്മയിൽ ഒരുമിച്ച് സഞ്ചരിച്ചുകൊണ്ട് ഇനിയും കൃപയുടെ പ്രവാഹം സഭയിൽ കൊണ്ടുവരാൻ കരിസ്മാറ്റിക് കൂട്ടായ്മകൾക്കു സാധിക്കട്ടെ. ലോകത്തിലെ പല സ്ഥലങ്ങളിൽചെന്ന് സാംസ്കാരികവും സാമൂഹികവും വ്യത്യസ്തവുമായ സഭാഗ്രൂപ്പുകളിൽ പരിശുദ്ധാത്മാവ് പ്രചോദിപ്പിക്കുന്നതിന്റെ സമൃദ്ധി അറിയാൻ CHARIS കൂട്ടായ്മയ്ക്ക് സാധിക്കുന്നുണ്ട്. അനുഭവങ്ങളുടെയും അറിവുകളുടെയും ബഹുസ്വരതയുടെ പങ്കുവയ്ക്കലിന് നന്ദി” – പാപ്പാ പറഞ്ഞു.

ആളുകൾക്ക്, ജീവിക്കുന്ന യേശുവിനോടും അവന്റെ വചനത്തോടും അവന്റെ ആത്മാവിനോടും അവന്റെ സഭയോടും സ്നേഹവും അടുപ്പവും തോന്നത്തക്കരീതിയിലുള്ള അന്തരീക്ഷം ഒരുക്കുന്നതിന് കരിസ്മാറ്റിക്ക് പ്രസ്ഥാനമെടുക്കുന്ന വിലമതിയാത്ത സംഭവനകളെയും പാപ്പാ അനുസ്മരിച്ചു. ജീവിതത്തെക്കുറിച്ചുള്ള ആരോഗ്യപരമായ ചിന്തകൾ ഉൾക്കൊള്ളുന്ന സെമിനാറുകളും മറ്റും ഇടവകതലത്തിലും കൂട്ടായ്മതലത്തിലും നടത്തിക്കൊണ്ട് പെന്തക്കുസ്താനുഭവം സാധ്യമാക്കേണ്ടതിന്റെ ആവശ്യകതയും പാപ്പാ അടിവരയിട്ടു. പരിശുദ്ധാത്മാവിലുള്ള സ്നാനത്തിന്റെ അനുഭവത്തിൽ ജീവിക്കുന്ന ആളുകളുടെ ആത്മീയ ആഴവും വിശുദ്ധിയും പ്രോത്സാഹിപ്പിക്കുന്നതിൽ കരിസ്മാറ്റിക്ക് കൂട്ടായ്മയ്ക്കുള്ള പങ്കും പാപ്പാ എടുത്തുപറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.