‘സ്വർഗത്തിൽനിന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ’ – ഓർമ്മദിനത്തിൽ ബെനഡിക്ട് പാപ്പായെ അനുസ്മരിച്ച് ഫ്രാൻസിസ് മാർപാപ്പ

ബെനഡിക്ട് പതിനാറാമൻ പാപ്പായുടെ ഓർമ്മദിനമായ ഡിസംബർ 31 -ന്, തന്റെ മുൻഗാമിയെ അനുസ്മരിച്ച് ഫ്രാൻസിസ് മാർപാപ്പ. “സ്നേഹത്തോടും ജ്ഞാനത്തോടുംകൂടി സഭയെ സേവിച്ചതിനുശേഷം, ബെനഡിക്ട് പതിനാറാമൻ മാർപാപ്പ ദിവംഗതനായിട്ട് ഒരു വർഷമായി. സ്വർഗത്തിൽനിന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ” – പരിശുദ്ധ പിതാവ് അനുസ്മരിച്ചു.

“ഞങ്ങൾക്ക് ബെനഡിക്ട് പതിനാറാമൻ പാപ്പായോട് വളരെയധികം വാത്സല്യവും നന്ദിയും ആദരവുമുണ്ട്. സ്വർഗത്തിൽനിന്ന് ഞങ്ങളെ അനുഗ്രഹിക്കുകയും ഞങ്ങളെ അനുഗമിക്കുകയും ചെയ്യേണമേ” – പാപ്പാ കൂട്ടിച്ചേർത്തു. ലോകചരിത്രത്തിലെ ഏറ്റവും വലിയ ദൈവശാസ്ത്രജ്ഞരിൽ ഒരാളായിരുന്നു ബെനഡിക്ട് പതിനാറാമൻ പാപ്പാ. വി. ജോൺ പോൾ രണ്ടാമന്റെ പിൻഗാമിയായി 2005 ഏപ്രിലിൽ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. 2022 ഡിസംബർ 31 -നാണ് ബെനഡിക്ട് പാപ്പാ ഇഹലോകവാസം വെടിഞ്ഞത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.