‘ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും മനോഹരവുമായ ദിവസം’: ഈസ്റ്റർ ദിനത്തിൽ മാർപാപ്പ

2023-ലെ ഈസ്റ്റർ ഞായറാഴ്‌ച സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ നടന്ന വിശുദ്ധ കുർബാനയിൽ ഫ്രാൻസിസ് മാർപാപ്പ അദ്ധ്യക്ഷത വഹിച്ചു. ഒരുലക്ഷത്തിലധികം ആളുകളുടെ സാന്നിധ്യത്തിൽ പാപ്പാ, ലോകത്തിന് ‘ഉർബി എത്ത് ഓർബി’ ആശീർവാദം നൽകി. ഈസ്റ്റർ ദിനത്തെ, ‘ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും മനോഹരവുമായ ദിവസം’ എന്ന് മാർപാപ്പ വിശേഷിപ്പിച്ചു.

“സഭയും ലോകവും ആഹ്ളാദിക്കട്ടെ. ഇന്ന് നമ്മുടെ പ്രതീക്ഷകൾ മരിക്കുന്നില്ല. കാരണം കർത്താവ് നമുക്ക് ജീവിതത്തിലേക്കുള്ള ഒരു പാലം പണിതിരിക്കുന്നു” – പാപ്പാ കൂട്ടിച്ചേർത്തു. റോമിലെ ആശുപത്രിയിൽ മൂന്ന് ദിവസത്തെ ചികിത്സക്കു ശേഷം ഏപ്രിൽ ഒന്നിന് വത്തിക്കാനിൽ മടങ്ങിയെത്തിയ മാർപാപ്പ, വിശുദ്ധ വാരത്തിലെ ശുശ്രൂഷകൾക്കും ഈസ്റ്ററിനുമുള്ള ആരാധനാക്രമങ്ങൾക്ക് നേതൃത്വം നൽകി.

മുന്നൂറ് വൈദികരും 15 ബിഷപ്പുമാരും 31 കർദ്ദിനാൾമാരും ഫ്രാൻസിസ് മാർപാപ്പയുടെ ഈസ്റ്റർ ദിവത്തിലെ വിശുദ്ധ കുർബാനയിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.