നവവൈദികരുടെ മുൻപിൽ അനുഗ്രഹത്തിനായി തലകുനിച്ച് മാർപാപ്പ

പൊതു സദസ്സിൽ, നവവൈദികരോട് അനുഗ്രഹം യാചിച്ച് ഫ്രാൻസിസ് മാർപാപ്പ. ഏപ്രിൽ 29-ന് റോമിൽ വെച്ച് അഭിഷിക്തരായ 20-ലധികം നവ വൈദികർ മെയ് മൂന്നിന് പാപ്പായുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു.

എല്ലാ ദൈവജനത്തിനും വേണ്ടിയുള്ള പുരോഹിതന്മാരാകാൻ നവവൈദികരോട് പാപ്പാ ആഹ്വാനം ചെയ്തു. തങ്ങളെ അനുഗ്രഹിക്കണമെന്ന് ആവശ്യപ്പെട്ട നവവൈദികരെ പാപ്പാ അനുഗ്രഹിക്കുക മാത്രമല്ല, നവവൈദികരോട് മാർപാപ്പയും അനുഗ്രഹം യാചിച്ചുകൊണ്ട് തലകുനിക്കുകയായിരുന്നു.

“എല്ലാ ദൈവജനത്തിനും പുരോഹിതന്മാരായിരിക്കുക. നിങ്ങൾ ഉന്നതരുടെ ഇടയിൽ അടക്കപ്പെട്ടിരിക്കരുത്. ഒരു പുരോഹിതന്റെ ഹൃദയം മുഴുവൻ സഭയ്ക്കും, എല്ലാ ദൈവജനത്തിനും വേണ്ടിയുള്ളതാണ്,” – നവവൈദികരോട് പാപ്പാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.