റോമിലെ പുതിയ സഹായമെത്രാന്റെ മെത്രാഭിഷേകത്തിൽ പങ്കെടുത്ത് മാർപാപ്പ

വി. ജോൺ ലാറ്ററൻ ബസിലിക്കയിൽ നടന്ന റോമിന്റെ പുതിയ സഹായമെത്രാന്റെ സ്ഥാനാരോഹണ ചടങ്ങിൽ ഫ്രാൻസിസ് മാർപാപ്പ പങ്കെടുത്തു. 2025 ജനുവരി രണ്ട്, വ്യാഴാഴ്ചയായിരുന്നു ചടങ്ങ്.

2024 നവംബർ 21 ന് മാർപാപ്പ റോമിന്റെ സഹായമെത്രാനും റോം രൂപതയുടെ വൈസ്‌ ജനറലുമായി നിയമിതനായ മോൺസിഞ്ഞോർ റെനാറ്റോ ടരാന്റെല്ലി ബക്കാരി (48) റോമിലെ മാർപാപ്പയുടെ വികാരിയായ കർദിനാൾ ബാൽദസാരെ റെയ്‌നയാൽ അഭിഷിക്തനായി. വിയന്നയിലെ ആർച്ച്ബിഷപ്പ് കർദിനാൾ ക്രിസ്റ്റോഫ് ഷോൺബോൺ, റോമിലെ സഹായമെത്രാൻ ബിഷപ്പ് മിഷേൽ ഡി ടോൾവ് എന്നിവർ സഹകാർമികരായിരുന്നു.

2018 ൽ ഫ്രാൻസിസ് മാർപാപ്പ വൈദികനായി അഭിഷേകം ചെയ്ത ടരാന്റെല്ലി ബക്കാരി, റോം രൂപതയുടെ തെക്കൻ മേഖലയുടെ സഹായമെത്രാനായി സേവനമനുഷ്ഠിക്കും. കാനോൻ അഭിഭാഷകനായ അദ്ദേഹം രൂപതയുടെ ബിഷപ്പായ ഫ്രാൻസിസ് മാർപാപ്പയുടെ കീഴിൽ നിലവിൽ റോം രൂപതയിൽ സേവനമനുഷ്ഠിക്കുന്ന മറ്റ് നാല് സഹായമെത്രാന്മാരോടൊപ്പം ചേരുന്നു.

ആഘോഷത്തിന്റെ സമാപനത്തിനുമുമ്പ് പുതുതായി നിയമിതനായ ബിഷപ്പ് ഫ്രാൻസിസ് മാർപാപ്പയ്ക്ക് നന്ദി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.