ആവശ്യക്കാരിലേക്ക് ഇറങ്ങിച്ചെല്ലുന്നത് ക്രിസ്തുവിന്റെ ശൈലിയാണ്: ഫ്രാൻസിസ് മാർപാപ്പ

മറ്റുള്ളവരുടെ ആവശ്യങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നത് ക്രിസ്തുവിന്റെ രീതിയാണെന്ന് ഫ്രാൻസിസ് മാർപാപ്പ. മേയ് 25-ന് വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ ‘വേൾഡ് സോളിഡാരിറ്റി ഫണ്ട്’ എന്ന സംഘടനയിലെ അംഗങ്ങളെ സ്വീകരിക്കുമ്പോഴാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“ശരീരത്തിലും ആത്മാവിലും മുറിവേറ്റ് ജീവിക്കുന്ന അനേകർ ഉണ്ട്. അവർക്ക് നമ്മുടെ സഹായം ആവശ്യമാണ്. അവരുടെ അടുക്കലേക്ക് പൂർണഹൃദയത്തോടെ പോകുക. ആവശ്യക്കാരോട് അടുപ്പം കാണിക്കുന്നതും അവരിലേക്ക് ഇറങ്ങിച്ചെല്ലുന്നതും ക്രിസ്തുവിന്റെ ശൈലിയാണ്. സുവിശേഷത്തിന് സാക്ഷ്യം വഹിക്കാൻ ക്രിസ്തു ഉപേക്ഷിക്കപ്പെട്ടവരെയും അവഗണിക്കപ്പെട്ടവരെയും സ്വീകരിച്ചിരുന്നു”- പാപ്പാ പറഞ്ഞു. പല ക്രൈസ്തവ സന്യാസസമൂഹങ്ങളും വിശ്വാസം സംരക്ഷിക്കാൻ പലരോടും അകലം പാലിക്കുകയാണ്. ഇത് അവരെ മലിനമായ ഹൃദയത്തിന്റെയും സ്വാർത്ഥതയുടെയും ഉടമകളാക്കുന്നുവെന്നും പാപ്പാ കൂട്ടിച്ചേർത്തു.

അഭയാർത്ഥികളെയും കുടിയേറ്റക്കാരെയും സമൂഹത്തിലേക്ക് സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പാപ്പാ ഈ അവസരത്തിൽ പ്രസ്‌താവിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.