മാതൃദിനത്തിൽ എല്ലാ അമ്മമാരെയും പരിശുദ്ധ കന്യകാമറിയത്തിന് സമർപ്പിച്ച് മാർപാപ്പ

സ്വർഗത്തിലുള്ളവരടക്കം എല്ലാ അമ്മമാരെയും മാതൃദിനത്തിൽ യേശുവിന്റെ അമ്മയായ പരിശുദ്ധ കന്യകാമറിയത്തെ ഭരമേൽപ്പിച്ചുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ. മെയ് 14 ന് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ ഒന്നിച്ചുചേർന്ന വിശ്വാസികളോട് സംസാരിക്കുകയായിരുന്നു മാർപാപ്പ.

മാർപാപ്പയുടെ ഈ ഔദ്യോഗിക കൂടിക്കാഴ്ചയിൽ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ ഒന്നിച്ചുചേർന്ന എല്ലാവരും കരഘോഷത്തോടെ എല്ലാ അമ്മമാരെയും അനുസ്മരിച്ചു. “ഇന്ന് പല രാജ്യങ്ങളിലും മാതൃദിനം ആഘോഷിക്കുന്നു. ഇപ്പോൾ നമ്മോടൊപ്പമുള്ള അമ്മമാരെയും സ്വർഗ്ഗത്തിലായിരിക്കുന്നവരെയും യേശുവിന്റെ അമ്മയായ മറിയത്തെ ഭരമേൽപ്പിക്കുന്നു.”- മാർപാപ്പ പറഞ്ഞു.

ഈ അവസരത്തിൽ യുദ്ധത്തിലും അക്രമത്തിലും മുറിവേറ്റ ഉക്രൈന്റെയും എല്ലാ രാഷ്ട്രങ്ങളുടെയും കഷ്ടപ്പാടുകൾ ലഘൂകരിക്കാൻ കന്യാമറിയത്തോട് ആവശ്യപ്പെടാൻ പരിശുദ്ധ കന്യകാമറിയത്തിലേക്ക് തിരിയുകയാണെന്നും സുരക്ഷയും സ്ഥിരതയും ഒരിക്കലും ആയുധങ്ങളുടെ ഉപയോഗത്തിലൂടെ ലഭിക്കുന്നതല്ല, മറിച്ച്, സമാധാനത്തിന്റെ എല്ലാ പ്രതീക്ഷകളെ നശിപ്പിക്കുകയാണ്.” മാർപാപ്പ ഓർമിപ്പിച്ചു.

ഇസ്രായേല്യരും ഫലസ്തീനാക്കാരും തമ്മിൽ ഫലപ്രദമായ വെടിനിർത്തലിനായി പ്രാർത്ഥിക്കുന്നുവെന്നും പാപ്പാ വെളിപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.