
ലോകരക്ഷകനെ കാണാൻ ആദ്യം ക്ഷണിക്കപ്പെട്ടവരിൽ ദരിദ്രരും വിദേശികളും ഉൾപ്പെടുന്നുവെന്ന് ഫ്രാൻസിസ് മാർപാപ്പ. ന്യൂമോണിയ ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് താൽക്കാലികമായി നിർത്തിവച്ച പൊതുസമ്മേളനത്തിനു പകരമായി നൽകിയ മതബോധന പ്രബന്ധത്തിലാണ് മാർപാപ്പ ഇപ്രകാരം അനുസ്മരിപ്പിച്ചത്.
“ലോകരക്ഷകനായ യേശുവിനെ കാണാൻ ആദ്യം ക്ഷണിക്കപ്പെട്ടവരിൽ ദരിദ്രരും വിദേശികളും ഉൾപ്പെടുന്നുണ്ടെന്ന് സുവിശേഷങ്ങൾ വ്യക്തമാക്കുന്നു. അവർ നിശ്ചലരായി നിൽക്കാതെ വിശുദ്ധ ഗ്രന്ഥത്തിലെ ആഹ്വാനങ്ങളെ തിരിച്ചറിഞ്ഞ് യാത്ര തിരിക്കാനുള്ള ക്ഷണം സ്വീകരിക്കുന്നു” മാർപാപ്പ പങ്കുവച്ചു. ദൈവിക സാന്നിധ്യത്തിലേക്ക് നടന്നടുക്കാൻ പ്രവാചക ഗ്രന്ഥങ്ങൾ അറിഞ്ഞാൽ മാത്രം പോരാ എന്നും ദൈവവചനം ആഴത്തിൽ പഠിക്കാനും അതിലൂടെ ദൈവത്തെ കണ്ടെത്താനും ആ ആഗ്രഹത്തിൽ സ്വയം ജ്വലിക്കാനും അനുവദിക്കണമെന്നും മാർപാപ്പ വിശ്വാസികളെ ഉദ്ബോധിപ്പിച്ചു.