ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയിൽ ശാശ്വത സമാധാനം ആവശ്യം: ആഹ്വാനവുമായി കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്

കാശ്മീർ മേഖലയിലെ സംഘർഷങ്ങൾക്കിടയിൽ ഇന്ത്യയും പാക്കിസ്ഥാനും ശാശ്വത സമാധാനത്തിനുള്ള പാത കണ്ടെത്തണമെന്ന് കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് ആവശ്യപ്പെട്ടു. കാശ്മീർ മേഖലയിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വെടിനിർത്തൽ തുടരുന്നതിനാൽ, പൂർണ്ണവും നിർണ്ണായകവുമായ ഒരു കരാർ കണ്ടെത്തണമെന്നും അദ്ദേഹം ഇരുപക്ഷത്തോടും അഭ്യർഥിച്ചു. അതേസമയം, ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വെടിനിർത്തലിനെ സ്വാഗതം ചെയ്തുകൊണ്ട്, ഒരു ശാശ്വത കരാറിൽ ഉടൻ എത്തിച്ചേരാൻ കഴിയുമെന്നു പ്രത്യാശിക്കുന്നതായി ലെയോ പതിനാലാമൻ മാർപാപ്പയും പറഞ്ഞിരുന്നു. മുംബൈയിലെ ആർച്ച്ബിഷപ്പ് എമെരിറ്റസ് കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്, ‘സമാധാനത്തിനുള്ള സമയമാണിത്’ എന്ന് പറഞ്ഞുകൊണ്ട് മാർപാപ്പയുടെ അഭ്യർഥനയോട് തന്റെ ശബ്ദവും കൂട്ടിച്ചേർത്തു.

“പുരാതനമായ വിദ്വേഷങ്ങൾക്ക് അറുതിവരുത്തേണ്ട സമയമാണിത്” – വത്തിക്കാന്റെ വാർത്താ ഏജൻസിയോട് കർദിനാൾ ഗ്രേഷ്യസ് പറഞ്ഞു. “കശ്മീരിൽ സമാധാനത്തിനായുള്ള ഹൃദയംഗമമായ അഭ്യർഥനയാണ് ഞങ്ങളുടേത്. ഇന്ത്യയ്ക്കും പാക്കിസ്ഥാനും മാത്രമല്ല, ലോകസമാധാനത്തിനും പ്രധാനപ്പെട്ട ഒരു പൂർണ്ണവും നിർണ്ണായകവുമായ കരാറിനായി ഞങ്ങൾ കാത്തിരിക്കുന്നു” – അദ്ദേഹം ആഹ്വാനം ചെയ്തു.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.