കാണ്ഡമാലിൽ നിന്ന് ക്ഷമയുടെ പാഠം പകർത്തി ഒരു മാധ്യമപ്രവർത്തകൻ

“അവരുടെ അവിശ്വസനീയമായ, ക്ഷമാപൂർവമായ പ്രതികരണംമൂലം കാണ്ഡമാലിൽ നിന്ന് ക്രിസ്തുമതത്തെ പുറത്താക്കാൻശ്രമിച്ച അക്രമികൾപോലും ഇപ്പോൾ അതേ വിശ്വാസം സ്വീകരിക്കുന്നു” – കാണ്ഡമാലിലെ ക്രൈസ്തവരുടെ ജീവിതം ആസ്പദമാക്കി ഡോക്യുമെന്ററി തയാറാക്കിയ ആന്റോ അക്കര എന്ന മാധ്യമപ്രവർത്തകന്റെ സാക്ഷ്യമാണിത്. 2008 -ലെ കാണ്ഡമാൽ കലാപത്തിന്റെ പതിനഞ്ചാം വാർഷികദിനത്തിൽ പ്രദർശിപ്പിച്ച “കാണ്ഡമാലിന്റെ ശുഭവാർത്ത” എന്ന ഡോക്യുമെന്ററിയിലൂടെയാണ് ക്ഷമയുടെ പാഠം പകർന്ന ക്രൈസ്തവരുടെ ജീവിതം ഈ മാധ്യമപ്രവർത്തകൻ തുറന്നുകാട്ടുന്നത്.

2008 -ൽ കാണ്ഡമാൽ കണ്ടത് അത്രയും ഭയാനകമായ ഒരു ദുരന്തമായിരുന്നു. എന്നാൽ കാണ്ഡമാലിലെ ദരിദ്രരും നിരക്ഷരരുമായ ക്രിസ്ത്യാനികൾ ഇന്ത്യൻചരിത്രത്തിലെ ഏറ്റവും മോശമായ ഈ വ്യവസ്ഥാപിത പീഡനത്തെ ‘നല്ല വാർത്ത’യാക്കി മാറ്റി. പതിനഞ്ച് വർഷങ്ങൾക്കുശേഷം, എല്ലായിടത്തും ക്രിസ്ത്യാനികൾക്ക് സന്തോഷിക്കാനുള്ള സന്തോഷവാർത്തയാണുള്ളത്. കാരണം, പിന്നീട് അവർക്ക് – അക്രമികൾക്ക് ക്രിസ്തുവിലുള്ള വിശ്വാസം പിൻവലിക്കാൻ ഒരു ക്രിസ്ത്യാനിയെയും നിർബന്ധിക്കാൻ കഴിഞ്ഞില്ല.

കാണ്ഡമലിലേക്കുള്ള ഓരോ യാത്രയും തനിക്ക് ഒരു തീർഥയാത്രയായിരുന്നുവെന്ന് ആന്റോ അക്കര ഡോക്യൂമെന്ററിയുടെ പ്രദർശനവേളയിൽ വെളിപ്പെടുത്തി. “ക്ഷമയുടെ പാഠമാണ് കാണ്ഡമാൽ ഇരകളുടെ ഓരോ കുടുംബത്തിനും പങ്കുവയ്ക്കാനുള്ളത്. അവരുടെ ക്ഷമതന്നെ ഒരു വലിയ സാക്ഷ്യമായി മാറുന്നു. അതാണ് ഇന്നത്തെ അവരുടെ സുവിശേഷവും” – ഡോക്യൂമെന്ററി എടുക്കുന്നതിന്റെ ഭാഗമായി നിരവധിതവണ കാണ്ഡമലിലേക്കു യാത്രചെയ്ത ഈ മാധ്യമപ്രവർത്തകൻ വെളിപ്പെടുത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.