പുരോഹിതരും വൈദികാർത്ഥികളും ഉൾപ്പെടെ 222 രാഷ്ട്രീയ തടവുകാരെ നാടുകടത്തി നിക്കരാഗ്വൻ സ്വേച്ഛാധിപത്യം

നിക്കരാഗ്വയിലെ ഡാനിയൽ ഒർട്ടേഗയുടെ സ്വേച്ഛാധിപത്യ ഭരണകൂടം ഫെബ്രുവരി ഒൻപതിന് പുരോഹിതരും വൈദികാർത്ഥികളും ഉൾപ്പെടെ 222 ഓളം രാഷ്ട്രീയ തടവുകാരെ നാടുകടത്തി. നാടുകടത്തപ്പെട്ട രാഷ്ട്രീയ തടവുകാർ അമേരിക്കയിലെ  വാഷിംഗ്ടൺ ഡിസി യിലേക്കാണ്. നാടുകടത്തപ്പെട്ടവരിൽ നാലു വൈദികരും നാലു വൈദികാർത്ഥികളും ഉൾപ്പെടുന്നു.

നാടുകടത്തപ്പെടുന്നതിന് കാരണമായി വിധിവാചകം സൂചിപ്പിക്കുന്നത് നിയമപരവും ഭരണഘടനാപരവുമായ ക്രമം ലംഘിച്ച്, നിക്കരാഗ്വ സംസ്ഥാനത്തെയും നിക്കരാഗ്വൻ സമൂഹത്തെയും ആക്രമിച്ച്, രാജ്യത്തിന്റെ പരമോന്നത താൽപ്പര്യത്തിന് ഹാനികരമായി ശിക്ഷിക്കപ്പെട്ടവർ എന്നാണ്. സമാധാനം, ദേശീയ സുരക്ഷ, പൊതു ക്രമം, ആരോഗ്യം, പൊതു ധാർമ്മികത, മൂന്നാം കക്ഷികളുടെ അവകാശങ്ങൾ, സ്വാതന്ത്ര്യങ്ങൾ എന്നിവ സംരക്ഷിക്കുന്നതിനാണ്” നാടുകടത്തൽ നടത്തിയതെന്നും ഇത് വ്യക്തമാക്കുന്നു.

നാടുകടത്തപ്പെട്ടവർക്ക് മുൻപ് പത്ത് വർഷം തടവും 800 ദിവസത്തെ പിഴയും വിധിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.