ഒരു വർഷം പിന്നിടുമ്പോഴും സുഡാനിൽ കാണാതായ വൈദികനും ഡ്രൈവറും എവിടെയെന്നത് അജ്ഞാതമായി തുടരുന്നു

സുഡാനിൽ കാണാതായ വൈദികനെയും കൂട്ടാളിയെയും കുറിച്ച് കാണാതായി ഒരു വർഷം പിന്നിടുമ്പോഴും അവർ എവിടെയെന്നതിനു ഇപ്പോഴും ഉത്തരമില്ല. 2024 ഏപ്രിൽ 27 മുതലാണ് തംബുര കൗണ്ടിയിലേക്ക് യാത്ര ചെയ്യുന്നതിനിടെ ഫാ. ലൂക്ക് യുഗിനെയും ഡ്രൈവർ മൈക്കൽ ഗ്ബെക്കോയെയും കാണാതായത്.

“ഒരു വർഷം കഴിഞ്ഞു, അവരുടെ നിശബ്ദത നമ്മെ വേട്ടയാടുന്നു. ഫാ. ലൂക്കിന്റെയും മൈക്കിളിന്റെയും തിരോധാനം വെറുമൊരു വ്യക്തിപരമായ നഷ്ടമല്ല – അത് നമ്മുടെ സമൂഹത്തിന്റെ ഹൃദയത്തിനേറ്റ മുറിവാണ്” – തംബുര-യാംബിയോയിലെ ബിഷപ്പ് ഹിയ്ബോറോ കുസ്സാല പറയുന്നു. 2024 ഏപ്രിൽ 27 മുതൽ രണ്ടുപേരെക്കുറിച്ചും ഒരു വാർത്തയും ലഭിച്ചിട്ടില്ല.

കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ, കാണാതായവരെ കണ്ടെത്താനുള്ള കൂടുതൽ ശ്രമങ്ങൾക്കുള്ള അഭ്യർഥന ബിഷപ്പ് ഹിയ്ബോറോ ആവർത്തിച്ചു. ദക്ഷിണ സുഡാൻ സർക്കാരിനോടും സുരക്ഷാ സേനയോടും അന്താരാഷ്ട്ര സംഘടനകളോടും അന്വേഷണം ശക്തമാക്കാൻ തമ്പുര-യാംബിയോയിലെ ബിഷപ്പ് ആവശ്യപ്പെട്ടു. ഫ്രാൻസിസ് മാർപാപ്പയുടെ മരണത്തെത്തുടർന്നുള്ള ദുഃഖാചരണം കാരണം ഈ വർഷം പൊതു അനുസ്മരണം നടന്നില്ലെങ്കിലും, കാണാതായ രണ്ട് പേർക്കുവേണ്ടി പ്രാർഥിക്കാൻ ബിഷപ്പ് ഹൈബോറോ വിശ്വാസികളോട് അഭ്യർഥിച്ചു

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.