നൈജീരിയയിൽ വീണ്ടും ക്രൈസ്തവ കൂട്ടക്കൊല; തീവ്രവാദികൾ 42 പേരെ കൊലപ്പെടുത്തി

നൈജീരിയയിലെ മാംഗുവിനടുത്ത് തോക്കുധാരികളായ തീവ്രവാദികൾ 42 ക്രൈസ്തവരെ കൊലപ്പെടുത്തി. നിരവധി വീടുകൾ അവർ അഗ്നിക്കിരയാക്കുകയും ചെയ്തു. ഫുലാനി തീവ്രവാദികളെന്നു സംശയിക്കുന്ന അക്രമികൾ, തലസ്ഥാന നഗരമായ ജോസിൽ നിന്ന് 55 മൈൽ അകലെ നൈജീരിയയുടെ വടക്കൻ-മധ്യമേഖലയിൽ ചൊവ്വാഴ്ച അർദ്ധരാത്രി മുതൽ പുലർച്ചെ വരെയാണ് ആക്രമണം നടത്തിയത്.

ഗവർണറായ കാലേബ് മുത്ഫ്വാങ്, ഫുലാനി തീവ്രവാദികളുടെ ഈ ആക്രമണങ്ങളെ അപലപിക്കുകയും സംസ്ഥാനം സുരക്ഷിതമാക്കാൻ കൂടുതൽ സഹായം ചെയ്യാൻ ഫെഡറൽ ഗവൺമെന്റിനോട് ആവശ്യപ്പെടുകയും ചെയ്തു. ഈ വർഷം ഫുലാനി തീവ്രവാദികൾ ഒന്നിലധികം തവണ ആക്രമണം നടത്തിയ സ്ഥലമാണ് മംഗു. മാർച്ചിൽ നടന്ന തെരഞ്ഞെടുപ്പിൽ മുത്ഫ്വാങ്ങും അദ്ദേഹത്തിന്റെ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയും വിജയിച്ചതിനു ശേഷം ജില്ലയിൽ 60-ലധികം ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞ 20 വർഷത്തിനിടെ 50,000-ത്തിലധികം ക്രിസ്ത്യാനികൾ കൊല്ലപ്പെടുകയും ദശലക്ഷക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.