
മെയ് 12 മുതൽ 14 വരെ തീയതികളിലായി റോമിൽ നടന്ന പൗരസ്ത്യസഭകളുടെ ജൂബിലിയാഘോഷങ്ങൾ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസലിക്കയിലും റോമിലെ മരിയ മജോറ ബസലിക്കയിലുമായി നടന്നു. മെയ് 14 ബുധനാഴ്ച ലെയോ പതിനാലാമൻ പാപ്പാ പൗരസ്ത്യസഭംഗങ്ങൾക്ക് വത്തിക്കാനിലെ വിശുദ്ധ പോൾ ആറാമൻ ശാലയിൽ കൂടിക്കാഴ്ച നടത്തി.
വിവിധ പൗരസ്ത്യസഭകളിൽനിന്നായി പാത്രിയർക്കീസുമാരും കർദ്ദിനാൾമാരും മെത്രാന്മാരുമുൾപ്പെടെ ആയിരക്കണക്കിന് പേർ ചടങ്ങുകളിൽ പങ്കുചേർന്നു. പൗരസ്ത്യസഭകൾക്കായുള്ള ഡികാസ്റ്ററി അദ്ധ്യക്ഷൻ കർദ്ദിനാൾ ക്ലൗദിയോ ഗുജറോത്തിയും പൊതുകൂടിക്കാഴ്ചയിൽ സംബന്ധിച്ചു. മെയ് 14 ന് ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് ബൈസന്റയിൻ സഭാപാരമ്പര്യമുള്ള, ഗ്രീക്ക് മെല്ക്കീത്ത കത്തോലിക്കാസഭ, ഉക്രൈൻ ഗ്രീക്ക് കത്തോലിക്കാസഭ, റൊമേനിയൻ ഗ്രീക്ക് കത്തോലിക്കാസഭ തുടങ്ങിയ സഭകളുടെ സാന്നിധ്യത്തിൽ വിശുദ്ധ കുർബാന നടന്നു.
കടപ്പാട്: വത്തിക്കാൻ ന്യൂസ്