ഫ്രാൻസിസ് പാപ്പയുടെ ഓർമ്മയിൽ കൗമാരക്കാരുടെ ജൂബിലി ആഘോഷം

പ്രത്യാശയ്ക്കായി സമർപ്പിച്ചിരിക്കുന്ന ജൂബിലി വർഷത്തിന്റെ ഭാഗമായി ഏപ്രിൽ 27 നു റോമിൽ വച്ച് നടത്താൻ നിശ്ചയിച്ചിരുന്ന കൗമാരക്കാരുടെ ജൂബിലി ആഘോഷം ഫ്രാൻസിസ് പാപ്പയുടെ വിയോഗത്തിലും മാറ്റമില്ലാതെ നടന്നു. എങ്കിലും അന്നേ ദിവസം നടത്താനിരുന്ന കാർലോ അക്കുത്തിസിനെ വിശുദ്ധനായി പ്രഖ്യാപിക്കുന്ന ചടങ്ങ് പാപ്പയുടെ വിയോഗത്തിൽ മാറ്റിവച്ചിരുന്നു.

മാർപാപ്പയുടെ വിയോഗത്തിൽ ജൂബിലിയിൽ സംബന്ധിക്കാൻ എത്തിച്ചേർന്നവർക്ക് ദുഃഖം സമ്മാനിച്ചെങ്കിലും, ആദ്യത്തെ ലാറ്റിൻ അമേരിക്കൻ മാർപാപ്പയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കാനും വിടപറയാനും റോമിലെത്താൻ അവസരം ലഭിച്ചതിനുള്ള നന്ദിയായി അതുമാറി.

മാർപാപ്പയുടെ മരണവാർത്ത സ്ഥിരീകരിച്ച് അധികം താമസിയാതെ, വത്തിക്കാൻ പ്രഖ്യാപിച്ചത് കൗമാരക്കാരുടെ ജൂബിലിയുടെ സമാപന കുർബാനയിൽ കാർലോ അക്യുത്തിസിനെ വിശുദ്ധനായി പ്രഖ്യാപിക്കുന്ന ചടങ്ങ് മാറ്റിവച്ചു എന്നായിരുന്നു. പകരം അത് പാപ്പയ്ക്ക് വേണ്ടിയുള്ള ഒരു അനുസ്മരണ കുർബാന ആയിരുന്നു.

2024 മെയ് 23-ന് വാഴ്ത്തപ്പെട്ട അക്യുട്ടിസിനെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിനുള്ള ഉത്തരവ് ഫ്രാൻസിസ് മാർപാപ്പ അംഗീകരിച്ചു, നവംബർ അവസാനമായിരുന്നു കാർലോയെ വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്ന തീയതി പ്രഖ്യാപിച്ചത്.

വത്തിക്കാൻ പ്രസ് ഓഫീസ് പറയുന്നതനുസരിച്ച്, ഏകദേശം 200,000 ആളുകൾ അനുസ്മരണ കുർബാനയിൽ പങ്കെടുത്തു.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.