നൈജീരിയയിൽ ആറു മാസത്തിനിടെ ഇസ്ലാമിക തീവ്രവാദികൾ കൊലപ്പെടുത്തിയത് 2500 ക്രൈസ്തവരെ

കഴിഞ്ഞ ആറു മാസത്തിനിടെ ഫുലാനി തീവ്രവാദികളും മറ്റ് ഇസ്ലാമിക തീവ്രവാദികളും ചേർന്ന് നൈജീരിയയിൽ കൊന്നൊടുക്കിയത് 2,500 ക്രൈസ്തവരെയാണ്. മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്ന നൈജീരിയൻ അന്വേഷണ സ്ഥാപനമായ ഇന്റർനാഷണൽ സൊസൈറ്റി ഫോർ സിവിൽ ലിബർട്ടീസ് ആൻഡ് റൂൾ ഓഫ് ലോ പ്രസിദ്ധീകരിച്ച റിപ്പോർട്ടാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.

ഫുലാനി തീവ്രവാദികൾ പോലുള്ള ഇസ്ലാമിക തീവ്രവാദഗ്രൂപ്പുകൾ പ്രവർത്തിക്കുന്ന പ്രദേശങ്ങളിൽ നൈജീരിയയിൽ ക്രിസ്ത്യാനികൾക്കെതിരെ നടക്കുന്ന പീഡനങ്ങളെക്കുറിച്ചുള്ള ആശങ്ക ഈ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. മൂന്നാഴ്ചയ്ക്കിടെ നൈജീരിയയിൽ ഫുലാനി തീവ്രവാദികൾ കൊലപ്പെടുത്തിയത് 37 ക്രൈസ്തവരെയാണ്.

യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റ് പ്രസിദ്ധീകരിച്ച പ്രത്യേക ആശങ്കയുള്ള രാജ്യങ്ങളുടെ (സിപിസി) പട്ടികയിൽ നൈജീരിയയെ ചേർക്കാനുള്ള ശ്രമങ്ങളെക്കുറിച്ച് ഐസിസി റിപ്പോർട്ട് ചെയ്തു. അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനായുള്ള യുഎസ് കമ്മീഷൻ ശുപാർശ ചെയ്തിട്ടും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നൈജീരിയയെ സിപിസിയിൽ ഉൾപ്പെടുത്തിയിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.