കോവിഡ് മഹാമാരിക്കാലത്ത് കുട്ടികൾക്ക് നഷ്ടപ്പെട്ട വിദ്യാഭ്യാസം വീണ്ടെടുക്കാൻ തീവ്രപദ്ധതികൾ ആവിഷ്കരിക്കണം

കോവിഡ് മഹാമാരിക്കാലത്ത് കുട്ടികൾക്ക് നഷ്ടപ്പെട്ട വിദ്യാഭ്യാസം വീണ്ടെടുക്കാൻ തീവ്രപദ്ധതികൾ ആവിഷ്‌കരിക്കണമെന്ന് യൂണിസെഫ് അഭിപ്രായപ്പട്ടു. കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം വീണ്ടെടുക്കേണ്ടത് ആവശ്യമാണെന്ന് യുണിസെഫിന്റെ വിദ്യാഭ്യാസകാര്യ വിഭാഗത്തിന്റെ ചുമതലയുള്ള റോബെർട്ട് ജെൻകിൻസ് പറഞ്ഞു.

“ആഗോളതലത്തിൽ വിദ്യാഭ്യാസ പ്രതിസന്ധി തുടങ്ങിയിട്ട് മാർച്ചിൽ, രണ്ടു വർഷമാകുകയാണ്. വിദ്യാഭ്യാസരംഗത്തെ ഈ നഷ്ടം നികത്താനാവാത്തതാണ്. കോവിഡ് മഹാമാരി മൂലം വിദ്യാലയങ്ങൾ അടച്ചിട്ടത് 63 കോടി 50 ലക്ഷത്തിലേറെ കുട്ടികളെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. വിദ്യഭ്യാസത്തിനു നേരിടുന്ന ഈ തടസ്സം നീങ്ങണം. എന്നാൽ അത് വിദ്യാലയങ്ങൾ തുറന്നതു കൊണ്ടു മാത്രം മതിയാകില്ല” – ജെൻകിൻസ് പറഞ്ഞു.

നഷ്ടപ്പെട്ടവ പഠിച്ചെടുക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന ഒരു തീവ്ര വിദ്യാഭ്യാസ പദ്ധതി ആവശ്യമാണെന്നും കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം വീണ്ടെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കടപ്പാട്: വത്തിക്കാൻ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.