സുവിശേഷപ്രഘോഷണത്തിനായി വിശ്വാസം വളർത്തിയെടുക്കണം: ഫ്രാൻസിസ് മാർപാപ്പ

സുവിശേഷപ്രഘോഷണത്തിനായി വിശ്വാസം വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഊന്നിപ്പറഞ്ഞ് ഫ്രാൻസിസ് മാർപാപ്പ. ഒക്ടോബർ 25 -ന് അപ്പസ്തോലിക തീക്ഷ്ണതയെക്കുറിച്ചുള്ള മതബോധന പരമ്പരയിൽവച്ചാണ് മാർപാപ്പ ഇപ്രകാരം അനുസ്മരിപ്പിച്ചത്.

ഒമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന, അടിമകളുടെ അപ്പസ്തോലന്മാരായ വിശുദ്ധരായ സിറിലിനെയും മെത്തോഡിയസിനെയും പരാമർശിച്ചുകൊണ്ട് മാർപാപ്പ നൽകിയ സന്ദേശത്തിൽ ഐക്യം, സംസ്കാരം, സ്വാതന്ത്ര്യം എന്നിവയായിരുന്നു ആ വിശുദ്ധരുടെ മിഷൻപ്രവർത്തനങ്ങളുടെ ശക്തമായ അടിത്തറയെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. ‘ജനങ്ങളുടെ സംസ്കാരത്തെക്കുറിച്ച് ആഴത്തിൽ പഠിക്കുക’ എന്ന് അനുസ്മരിപ്പിച്ചുകൊണ്ട് സംസ്‌കാരവും വിശ്വാസവും തമ്മിലുള്ള ബന്ധത്തെയും സമന്വയത്തെയും എടുത്തുപറഞ്ഞുകൊണ്ടാണ് മാർപാപ്പ പൊതുകൂടിക്കാഴ്ചയിൽ സംസാരിച്ചത്.

അടിമകളാക്കപ്പെടുന്നവർ അഭിമുഖീകരിക്കേണ്ടിവരുന്ന അനുഭവങ്ങളെക്കുറിച്ചാണ് ഫ്രാൻസിസ് മാർപാപ്പ ഈ വിശുദ്ധരുടെ ജീവിതത്തെ ആസ്പദമാക്കി വിവരിച്ചത്. “വിശ്വാസം സംസ്‌കരിക്കപ്പെടുകയും സംസ്‌കാരം സുവിശേഷവൽക്കരിക്കപ്പെടുകയും വേണം” എന്ന് മാർപ്പാപ്പ ഊന്നിപ്പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.