ഇസ്ലാമിക തീവ്രവാദികൾ തകർത്ത ദൈവാലയത്തിന്റെ കൂദാശകൾ നടക്കുമ്പോൾ നിറകണ്ണുകളോടെ ആയിരുന്ന ഒരു വിശ്വാസി

“എന്റെ പള്ളിയും എന്റെ സ്കൂളും എന്റെ ഓർമ്മയിൽ കൊത്തിവച്ച മനോഹരമായ ചിത്രത്തിലേക്ക് മടങ്ങുന്നത് കണ്ടപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു” എന്ന് പറയുമ്പോൾ ജോർജന ഹബ്ബാബ വാക്കുകൾ വികാരത്താൽ വിതുമ്പിയിരുന്നു. എപ്പോൾ അമേരിക്കയിൽ ആണെങ്കിലും താൻ കളിച്ചു വളർന്നതും പ്രാര്ഥിച്ചിരുന്നതും ആയ തന്റെ ഇടവക ദൈവാലയം ഇറാഖിലെ മൊസൂളിൽ ഔവർ ലേഡി ഓഫ് പെർപെച്വൽ ഹെൽപ്പ് കൽദായൻ കത്തോലിക്കാ ദൈവാലയം കൂദാശ ചെയ്യപ്പെട്ടപ്പോൾ വീണ്ടും ആ മണ്ണിലേക്ക് ഓടിയെത്താൻ വെമ്പുകയാണ് ഇവർ.

ഏപ്രിൽ അഞ്ചാം തീയതിയാണ് ഔവർ ലേഡി ഓഫ് പെർപെച്വൽ ഹെൽപ്പ് കൽദായൻ കത്തോലിക്കാ ദൈവാലയത്തിന്റെ പുതുക്കിയ ആൽത്തറ കൂദാശ ചെയ്യപ്പെട്ടത്. 2007-ൽ മോശമായ അക്രമങ്ങൾക്കിടയിൽ മൊസൂളിലെ വീട്ടിൽ നിന്ന് പലായനം ചെയ്യേണ്ടി വന്നതായിരുന്നു ജോർജന ഹബ്ബാബയ്ക്കും കുടുംബത്തിനും. അതുവരെ ഈ അമ്മയും ഇവരുടെ കുട്ടികളും പഠിച്ചിരുന്നതും പൊയ്ക്കൊണ്ടിരുന്നതും ഔവർ ലേഡി ഓഫ് പെർപെച്വൽ ഹെൽപ്പ് ദൈവാലയത്തിലും അതിനോട് ചേർന്നുള്ള സ്‌കൂളിലും ആയിരുന്നു.

“ഈ സ്കൂളിൽ പഠിച്ചും ഈ പള്ളിയിൽ പ്രാർഥിച്ചും ചെലവഴിച്ചതുമായ അത്ഭുതകരമായ ദിവസങ്ങൾ ഞാൻ ഓർത്തു. എന്റെ കുടുംബ വീടിന് വളരെ അടുത്താണ് ദൈവാലയം”- ജോർജന ഹബ്ബാബ അനുസ്മരിച്ചു.

ദൈവാലയത്തിലെ എല്ലാ രൂപങ്ങളും അൾത്താരയും എല്ലാം ഐസ് ഭീകരർ നശിപ്പിച്ചിരുന്നു. അൾത്താരയ്ക്ക് മുകളിലുള്ള ഔവർ ലേഡി ഓഫ് പെർപെച്വൽ ഹെൽപ്പ് രൂപം ഞങ്ങൾക്ക് ആ ആക്രമണത്തിൽ നഷ്ടമായി. ഒപ്പം സ്‌കൂളും പള്ളിയും അന്ന് ശുശ്രൂഷ ചെയ്തിരുന്ന കൽദായ സന്യാസിനിമാരോട് ഏറെ കടപ്പെട്ടിരുന്നു എന്നും ഇവർ ഓർത്തെടുത്തു.

2003-ന് മുമ്പ് ഇറാഖിലെ ക്രിസ്ത്യാനികൾ ഏകദേശം 2 മില്യൺ ആയിരുന്നു. ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമായ മൊസൂളിൽ അരലക്ഷത്തോളം ക്രിസ്ത്യാനികളുണ്ടായിരുന്നു. ഇന്ന് ഇറാഖി ക്രിസ്ത്യാനികളുടെ എണ്ണം 2,00,000-ത്തിൽ താഴെയാണ്, എന്നിരുന്നാലും ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകളുടെ അഭാവം മൂലം കൃത്യമായ കണക്കുകൾ അറിയാൻ ബുദ്ധിമുട്ടാണ്. നിലവിൽ നിരവധി ആളുകൾ മൊസൂളിലേയ്ക്ക് മടങ്ങുന്നുണ്ടെങ്കിലും അതിനു തയ്യാറാകുന്നത് ചെറിയ ഒരു സംഖ്യ മാത്രമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.