വയോധികർ ദൈവരാജ്യത്തിന്റെ സാക്ഷികൾ: ഫ്രാൻസിസ് പാപ്പാ

വയോധികർ തങ്ങളുടെ ജീവിതാനുഭവങ്ങളിലൂടെ ദൈവരാജ്യത്തിന്റെ സാക്ഷികളാകേണ്ടവരാണെന്ന് ഫ്രാൻസിസ് പാപ്പാ. ജൂൺ എട്ടിന് വത്തിക്കാനിൽ നടന്ന പൊതുസദസ്സിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

ബൈബിളിൽ പറഞ്ഞിരിക്കുന്ന നിക്കോദേമോസിനെക്കുറിച്ച് പാപ്പാ പൊതുസദസ്സിൽ പരാമർശിച്ചു. ജലത്തിലും ആത്മാവിനാലും ജനിക്കുന്നില്ലെങ്കിൽ ഒരുവനും ദൈവരാജ്യത്തിൽ പ്രവേശിക്കുക സാധ്യമല്ല എന്ന് ഈശോ നിക്കോദേമോസിനോട് പറഞ്ഞ വാക്കുകൾ പാപ്പാ അനുസ്മരിച്ചു. “‘വീണ്ടും ജനിക്കുക’ എന്ന് പറയുന്നതിലൂടെ നമ്മുടെ ഭൗമിക അസ്തിത്വത്തിന്റെ മൂല്യത്തെ നിരാകരിക്കുകയോ, വില കുറച്ച് കാണിക്കുകയോ അല്ല. മറിച്ച് അത് സ്വർഗ്ഗത്തിലെ നിത്യജീവിതത്തിലേക്കും അതിന്റെ സന്തോഷത്തിലേക്കുമാണ് വിരൽ ചൂണ്ടുന്നത്. നിത്യയൗവനമെന്ന മിഥ്യയുടെ പിന്നാലെ പായുന്ന ഇന്നത്തെ സമൂഹം ജീവിതത്തിന്റെ ഓരോ ഘട്ടവും നിത്യജീവിതത്തിലേക്കുള്ള തയ്യാറെടുപ്പുകളാക്കി മാറ്റേണ്ടതുണ്ട്. പ്രായമായവർക്ക് അവരുടെ വിശ്വാസത്തിലൂടെയും ജ്ഞാനത്തിലൂടെയും അനുഭവത്തിലൂടെയും നമ്മുടെ ഇടയിൽ ദൈവരാജ്യത്തിന്റെ സാക്ഷികളാകാൻ വിളിക്കപ്പെട്ടവരാണ്” – പാപ്പാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.