കോംഗോയിൽ പത്തു ദിവസത്തിനുള്ളിൽ തീവ്രവാദികൾ കൊലപ്പെടുത്തിയത് എൺപതിലധികം ക്രൈസ്തവരെ

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ നോർത്ത് കിവു പ്രവിശ്യയിൽ ഇസ്ലാമിക തീവ്രവാദികൾ നടത്തിയ ആക്രമണങ്ങളിൽ പത്തു ദിവസത്തിനുള്ളിൽ കൊല്ലപ്പെട്ടത് എൺപതിലധികം ക്രൈസ്തവരാണ്; നൂറുകണക്കിന് ക്രൈസ്തവരെ തട്ടിക്കൊണ്ടു പോകുകയും ചെയ്തു. ഇസ്ലാമിക് സ്റ്റേറ്റുമായി സഖ്യമുണ്ടെന്ന് അവകാശപ്പെടുന്ന എഡിഎഫ് തീവ്രവാദി സംഘമാണ് ആക്രമണത്തിനു പിന്നിൽ.

വർഷങ്ങളായി പ്രശ്നബാധിത മേഖലയിൽ സമാധാന സേനയും പ്രാദേശിക സൈനികരും ഉണ്ടായിരുന്നിട്ടും ദശലക്ഷക്കണക്കിന് ആളുകളെ എഡിഎഫ് കൊലപ്പെടുത്തുകയും തട്ടിക്കൊണ്ടു പോകുകയും നാടുകടത്തുകയും ചെയ്തിട്ടുണ്ട്. ഡസൻ കണക്കിന് ക്രൈസ്തവർ കൊല്ലപ്പെട്ട ബാബ്‌വിസി ഇടവക വികാരി ഒരു പ്രസ്താവനയിൽ പറഞ്ഞു: “യേശുക്രിസ്തുവിന്റെ മരണവും പുനരുത്ഥാനവും ആഘോഷിച്ചതിനു ശേഷം സമാധാനമുണ്ടാകുമെന്ന പ്രതീക്ഷ ഞങ്ങൾക്ക് നഷ്ടപ്പെട്ടു. ഈ മാസം രക്തച്ചൊരിച്ചിലിന്റെ മാസമായി മാറിയിരിക്കുന്നു. പ്രത്യേകിച്ച് ഏപ്രിൽ ഏഴു മുതൽ 18 വരെയുള്ള ദിവസങ്ങൾ.”

2023 ഏപ്രിൽ 7, 8 (വെള്ളി, ശനി) തീയതികളിൽ എഡിഎഫ് വിമതർ, ബെനി പ്രദേശത്തെ മാവെട്ടെ, മുസന്ദബ വില്ലേജുകളിലെ 26 പേരെ കൊലപ്പെടുത്തി. ഏപ്രിൽ 18 ചൊവ്വാഴ്‌ച, അതേ എഡിഎഫ് വിമതർ കാറ്റെരെയിലും മാമുൻഗെലേസിയിലും ഒരു രാത്രിയിൽ 45 പേരെ കൊന്നൊടുക്കി. ഇടവക തകർന്നിരിക്കുന്നു. കൂടാതെ, മുപ്പതിലധികം ആളുകളെ തട്ടിക്കൊണ്ടു പോയി. അവർ എവിടെയാണെന്ന് ഇതുവരെയും അറിവായിട്ടില്ല. കാതേരെ, മാമുൻഗെലേസി ആക്രമണം നടന്ന് രണ്ട് ദിവസത്തിനു ശേഷം, കടേരെയിൽ നിന്ന് നിരവധി കിലോമീറ്ററുകൾ അകലെ ഒമ്പതു മൃതദേഹങ്ങൾ കണ്ടെത്തി. അവർ ചൊവ്വാഴ്ച എഡിഎഫിന്റെ തട്ടിക്കൊണ്ടു പോകലിന് ഇരകളാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ കാറ്റെരെയിലും മാമുൻഗെലേസിയിലും കൊല്ലപ്പെട്ട ക്രിസ്ത്യാനികളുടെ ആകെ എണ്ണം 54 ആയി.

“ഏപ്രിലിലെ ഈ പത്ത് ദിവസങ്ങൾക്കുള്ളിൽ എൺപതു പേർ കൊല്ലപ്പെടുകയും നിരവധി പേരെ തട്ടിക്കൊണ്ടു പോകുകയും ചെയ്തു. മറ്റുള്ളവരെ സാംബോക്കോ നദിയിലേക്ക് വലിച്ചെറിഞ്ഞതായി വിശ്വസിക്കപ്പെടുന്നു” – കതെരെ ആക്രമണത്തിൽ നിന്ന് രക്ഷപെട്ട ഒരാൾ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.