
വത്തിക്കാന്റെ ആരോഗ്യ-ശുചിത്വ ഡയറക്ടറേറ്റിന്റെ തലവനായി ഡോ. ലൂയിജി കാർബോണിനെ നിയമിച്ച് ലെയോ പതിനാലാമൻ മാർപാപ്പ. ഡോ. കാർബോൺ ഇതേ ഡയറക്ടറേറ്റിന്റെ ഡെപ്യൂട്ടി ഡയറക്ടറായി ഇതുവരെ സേവനമനുഷ്ഠിക്കുകയായിരുന്നു. പുതുതായി നാമനിർദ്ദേശം ചെയ്യപ്പെട്ട ഡയറക്ടർ ഓഗസ്റ്റ് ഒന്നിന് സ്ഥാനമേൽക്കും.
ഫ്രാൻസിസ് മാർപാപ്പ രോഗബാധിതനായപ്പോൾ പരിശുദ്ധ പിതാവിനെ അനുഗമിച്ച പേഴ്സണൽ ഫിസിഷ്യൻ കൂടിയായിരുന്നു ഡോ. കാർബോൺ. 2020 ഓഗസ്റ്റ് 1 മുതൽ ഡയറക്ടറായി സേവനമനുഷ്ഠിച്ച പ്രൊഫസർ ആൻഡ്രിയ അർക്കാൻജെലിയുടെ പിൻഗാമിയായിട്ടാണ് ഡോ. കാർബോൺ നിയമിതനായത്.