രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നു; കേരളത്തിൽ ഇന്നലെ ഒരു മരണം

രാജ്യത്ത് വീണ്ടും കോവിഡ് കേസുകൾ ഉയരുന്നു. നിലവിൽ കോവിഡ് കേസുകളുടെ എണ്ണം ഉയർന്ന് 3,961 ആയി. 24 മണിക്കൂറിനിടെ 203 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് ഇന്നലെ കോവിഡ് ബാധിച്ച് നാലു മരണങ്ങളാണ് ഉണ്ടായത്. കേരളത്തിലും കോവിഡ് ബാധിച്ച് ഒരു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കേരളത്തിലും (1435) ഡല്‍ഹിയിലുമാണ് (483) ഏറ്റവുമധികം രോഗികള്‍. കേരളം, ഡല്‍ഹി, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നിവിടങ്ങളിലാണ് ഇന്നലെ ഓരോ മരണമുണ്ടായത്. പനി, മൂക്കടപ്പ്, ദഹനപ്രശ്നങ്ങള്‍, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങള്‍ നാലു ദിവസത്തില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുകയാണെങ്കില്‍ ആര്‍ ടി-പി സി ആര്‍ പരിശോധന നടത്തണമെന്ന് അധികൃതര്‍ അറിയിച്ചു.

സംസ്ഥാനത്ത് ഇന്നലെ 35 കോവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച 69 ആയിരുന്നു. തിരുവനന്തപുരം ജില്ലയില്‍ ഇന്നലെ 23 പേര്‍ വൈറസ് ബാധിതരാണെന്നു കണ്ടെത്തി. ഇന്നലെ 161 പേര്‍ വൈറസ് മുക്തരായെന്നും രേഖകൾ സൂചിപ്പിക്കുന്നു.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.