പാക്കിസ്ഥാനിൽ ക്രിസ്ത്യൻ വിധവക്കെതിരെ മതനിന്ദാ ആരോപണം

പാക്കിസ്ഥാനിൽ, ഒരു ക്രിസ്ത്യൻ വിധവയെയും ഒരു മുസ്ലീം തോട്ടക്കാരനെയും മതനിന്ദാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. ഖുറാനിലെ വാക്യങ്ങളടങ്ങിയ പേപ്പറുകൾ മനഃപൂർവ്വം കത്തിച്ചുവെന്ന് ആരോപിച്ചാണ് അറസ്റ്റ്. ഏപ്രിൽ 15-ന് പഞ്ചാബ് പ്രവിശ്യയിലെ പാക്പട്ടൻ ജില്ലയിലെ അരിഫ്വാല തഹസിൽ 66-ഇബി വില്ലേജിലെ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ സ്റ്റോർ റൂം വൃത്തിയാക്കുന്നതിനിടെ ഖുറാനിലെ വാക്യങ്ങളടങ്ങിയ പേപ്പറുകൾ കത്തിച്ചുവെന്നാണ് ആരോപണം. ക്രിസ്ത്യാനിയായ മുസ്സറത്ത് ബീബിയെയും മുസ്ലീം മുഹമ്മദ് സർമദിനെയുമാണ് അറസ്റ്റ് ചെയ്തത്.

“പഴയ കടലാസുകളും മറ്റ് അവശിഷ്ടവസ്തുക്കളും നിറഞ്ഞ സ്റ്റോർ റൂം വൃത്തിയാക്കാൻ രണ്ട് തൊഴിലാളികളോടും പറഞ്ഞു. പാഴായ പേപ്പറുകളും മറ്റ് അവശിഷ്ടങ്ങളും അവർ സ്കൂളിന്റെ ഒരു മൂലയിൽ കൂട്ടിയിട്ട് തീയിട്ടതായി ആക്ഷേപമുണ്ട്. കത്തിച്ച വസ്തുക്കളിൽ വിശുദ്ധ പേജുകളും ഉണ്ടെന്ന് ചില വിദ്യാർത്ഥികൾ പിന്നീട് ആരോപിക്കുകയായിരുന്നു” – അഭിഭാഷകൻ പറയുന്നു.

മുസ്സറത്ത് ബീബിയും മുഹമ്മദ് സർമദും മനഃപൂർവ്വം ഖുറാൻ പേജുകൾ കത്തിച്ചിട്ടില്ലെന്ന് പ്രിൻസിപ്പൽ നസ്രീൻ സയീദ് ഉൾപ്പെടെയുള്ള സ്‌കൂൾ ജീവനക്കാർക്ക് അറിയാമായിരുന്നു എങ്കിലും പാക്കിസ്ഥാന്റെ മതനിന്ദാ നിയമങ്ങൾപ്രകാരം ഉദ്ദേശ്യം തെളിയിക്കപ്പെടണം. ചില വിദ്യാർത്ഥികളും അധ്യാപകരും ഈ അറസ്റ്റിനെതിരെ പ്രതിഷേധിച്ചെങ്കിലും പ്രിൻസിപ്പലും മുതിർന്ന ജീവനക്കാരും പ്രതിഷേധം അടിച്ചമർത്താൻ ശ്രമിക്കുകയാണുണ്ടായത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.