ജൂബിലി ആഘോഷത്തിന്റെ ഭാഗമായി റോമിൽ ഒത്തുകൂടി കരിസ്മാറ്റിക് കത്തോലിക്കർ

പ്രത്യാശയുടെ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി, കരിസ്മാറ്റിക് നവീകരണ പ്രാർഥനാഗ്രൂപ്പുകളുടെ ആഗോളതലയോഗം റോമിൽ സമാപിച്ചു. പരിശുദ്ധാത്മാവിന്റെ ജീവനുള്ള അനുഭവത്തിലൂടെ ക്രിസ്തീയ ജീവിതം പുതുക്കാൻ ഈ പ്രസ്ഥാനം ശ്രമിക്കുന്നു. ഏപ്രിൽ നാലു മുതൽ ആറു വരെ നടന്ന യോഗത്തിൽ 70 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.

കാത്തലിക് കരിസ്മാറ്റിക് നവീകരണ ഇന്റർനാഷണൽ സർവീസിന്റെ (CHARIS) എക്സിക്യൂട്ടീവ് സെക്രട്ടറി കാത്തി ബ്രെന്റി, സേവനത്തിന്റെ ഉദ്ഭവവും ദൗത്യവും വിശദീകരിച്ചു. നിലവിൽ അൽമായർക്കും കുടുംബത്തിനും ജീവിതത്തിനുമുള്ള ഡിക്കാസ്റ്ററിയുടെ കീഴിലാണ് ഈ പ്രസ്ഥാനം പ്രവർത്തിക്കുന്നത്. മറ്റ് സഭാ സ്ഥാപനങ്ങളിൽ നിന്ന് വ്യത്യസ്തമായി ‘കാരിസ്’ വിശ്വാസികളുടെ ഒരു പൊതുസംഘടനയല്ല, മറിച്ച് പരിശുദ്ധസിംഹാസനം സ്ഥാപിച്ച ഒരു സ്ഥാപനമാണ്. 2019 ലെ പെന്തക്കുസ്താ തിരുനാൾ ദിനത്തിൽ വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ ഫ്രാൻസിസ് മാർപാപ്പ പങ്കെടുത്ത ചടങ്ങിൽ ‘കാരിസ്’ ഔദ്യോഗികമായി ആരംഭിച്ചു.

ഇതിന്റെ അടിസ്ഥാനദൗത്യം, “സുവിശേഷവൽക്കരണം, ഐക്യം, ദരിദ്രർക്കുള്ള സേവനം എന്നീ ത്രിമാന മാനങ്ങൾ പൂർണ്ണമായി ജീവിക്കാൻ മുഴുവൻ കരിസ്മാറ്റിക് നവീകരണത്തെയും പ്രോത്സാഹിപ്പിക്കുക” എന്നതാണെന്ന് കാരിസിന്റെ എക്സിക്യൂട്ടീവ് സെക്രട്ടറി വെളിപ്പെടുത്തി.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.