ബുർക്കിന ഫാസോയിൽ കാറ്റക്കിസ്റ്റിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

ആഫ്രിക്കയിലെ ബുർക്കിന ഫാസോയിൽ കാറ്റക്കിസ്റ്റിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഏപ്രിൽ 18 -നാണ് മതബോധന പണ്ഡിതനായ എഡ്വാർഡ് യൂഗ്‌ബെരെയെ തീവ്രവാദികൾ കൊലപ്പെടുത്തിയത്. അദ്ദേഹത്തിന്റെ മൃതദേഹം സിഗ്നിക്കു സമീപം കണ്ടെത്തി.

മറ്റു പ്രാദേശിക സ്രോതസ്സുകൾപ്രകാരം, ബുർക്കിന ഫാസോയിലെ ഫാഡ ഗൗർമയിലെ സാറ്റെംഗ ഇടവകയിലെ അംഗമായിരുന്ന യൂഗ്‌ബെരെയെയ്ക്കൊപ്പം കൂടുതൽ ആളുകളെ തട്ടിക്കൊണ്ടുപോയെന്നാണ് വെളിപ്പെടുത്തൽ. “യൂഗ്‌ബെരെയുടെ നഷ്ടത്തിൽ ഞങ്ങളുടെ ഹൃദയം തകർന്നിരിക്കുന്നു. അദ്ദേഹം തന്റെ സമൂഹത്തെ വിശ്വസ്തതയോടെ സേവിച്ചു. അദ്ദേഹത്തിന്റെ മരണം സാറ്റെംഗയിലെ ജനങ്ങൾക്ക് വലിയ ആഘാതമാണ്” – എ.സി.എൻ. ഇന്റർനാഷണലിന്റെ പ്രസ് ആൻഡ് പബ്ലിക് റിലേഷൻസ് ഡയറക്ടർ സ്പെയിൻകാരിയായ മരിയ ലൊസാനോ അപലപിച്ചു.

രണ്ടു മാസം മുമ്പ്, ഡോറി രൂപതയിൽ ഒരു ചാപ്പലിൽ ഞായറാഴ്ച പ്രാർഥനയ്ക്ക് നേതൃത്വം നൽകുന്നതിനിടെ മറ്റൊരു കാറ്റക്കിസ്റ്റ് കൊല്ലപ്പെട്ടിരുന്നു. ബുർക്കിന ഫാസോയിൽ അപകടകരമായ സുരക്ഷാസാഹചര്യമാണ് നിലവിലുള്ളത്. തീവ്രവാദ ഗ്രൂപ്പുകൾ പ്രത്യേകിച്ചും ക്രിസ്ത്യാനികളെ ലക്ഷ്യമിടുന്നതിനാൽ ബുർക്കിന ഫാസോയിലെ സുരക്ഷാസ്ഥിതി ഗുരുതരമായി മാറിയിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.